ഫിഫ തലവന് മുന്‍പില്‍ വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് ബെല്‍ജിയം മന്ത്രി; ഗ്യാലറിയില്‍ ജര്‍മന്‍ മന്ത്രിയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 10:50 AM  |  

Last Updated: 24th November 2022 10:50 AM  |   A+A-   |  

belgiumgermanyministers

ജര്‍മന്‍, ബെല്‍ജിയം മന്ത്രിമാര്‍ വണ്‍ ലൗ ആം ബാന്‍ഡ് അണിഞ്ഞ്/ഫോട്ടോ: ട്വിറ്റർ

 

ദോഹ: വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നത് വിലക്കിയ ഫിഫയുടെ നീക്കത്തില്‍ പ്രതിഷേധം അറിയിച്ചാണ് ജര്‍മന്‍ മുന്നേറ്റനിര താരം തോമസ് മുള്ളര്‍ ജപ്പാനെതിരെ ഇറങ്ങിയത്. ജപ്പാനെതിരായ മത്സരത്തിന് മുന്‍പ് ടീം ഫോട്ടോയില്‍ ജര്‍മനി വാ പൊത്തി നിന്നും പ്രതിഷേധം അറിയിച്ചതും വാര്‍ത്തയായി. പിന്നാലെ ബെല്‍ജിയത്തിന്റെ ആദ്യ മത്സരം കാണാന്‍ എത്തിയ ബെല്‍ജിയം വിദേശകാര്യ മന്ത്രി ഗ്യാലറിയില്‍ ഇരുന്നത് വണ്‍ ലൗ ആം ബാന്‍ഡ് അണിഞ്ഞ്..

വണ്‍ ലൗ ആം ബാന്‍ഡ് അണിയുന്നത് വിലക്കിയ ഫിഫ നീക്കത്തില്‍ പ്രതിഷേധിച്ചാണ് വാ പൊത്തി നിന്ന് ജര്‍മന്‍ ടീം ഫോട്ടോയ്ക്ക് പോസ് ചെയ്തത്. പിന്നാലെ ബെല്‍ജിയത്തിന്റെ മത്സരത്തിന് ഇടയില്‍ ഫിഫ പ്രസിഡന്റിനെ ബെല്‍ജിയം വിദേശകാര്യ മന്ത്രി ഹഡ്ജ ലഹ്ബിബ് കണ്ടത് വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ചും...

ജര്‍മനിയുടെ ആഭ്യന്തര മന്ത്രി നാന്‍സി ഫീസര്‍ കളി കാണാന്‍ ഗ്യാലറിയില്‍ ഇരുന്നതും വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ചാണ്. ബെല്‍ജിയം ഉള്‍പ്പെടെ ഏഴ് യൂറോപ്യന്‍ ടീമുകളുടെ ക്യാപ്റ്റന്മാരെ വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് ഫിഫ വിലക്കിയിരുന്നു. വണ്‍ ലൗ ആം ബാന്‍ഡ് ധരിക്കുന്നവരെ റെഡ് കാര്‍ഡ് കാണിച്ച് പുറത്താക്കുമെന്ന ഭീഷണിയും ഫിഫയില്‍ നിന്ന് വന്നു. 

വണ്‍ ലൗ ആം ബാന്‍ഡ് വിലക്കിയതുള്‍പ്പെടെയുള്ള ഫിഫയുടെ നടപടികള്‍ തങ്ങള്‍ കളിക്കാര്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ജര്‍മന്‍ താരം തോമസ് മുള്ളര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ക്രിസ്റ്റ്യാനോയും നെയ്മറും ഇന്ന് കളത്തില്‍; ആക്രമിക്കാന്‍ മിന്നും ഫോമിലെ യുറുഗ്വേയും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ