അവസാന നിമിഷങ്ങളിലെ ഉയിർത്തെഴുന്നേൽപ്പ്; പത്ത് പേരായി ചുരുങ്ങിയ വെയ്ൽസിന്റെ വലയിൽ തുടരെ രണ്ട് ​ഗോളുകൾ; ഇറാന് മിന്നും ജയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 05:58 PM  |  

Last Updated: 25th November 2022 05:58 PM  |   A+A-   |  

iran

ഫോട്ടോ: പിടിഐ

 

ദോഹ: ലോകകപ്പിൽ നാടകീയ പോരാട്ടത്തിനൊടുവിൽ വെയ്ൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇറാൻ. ആദ്യ മത്സരത്തിൽ ഇറാൻ ഇം​ഗ്ലണ്ടിന് മുന്നിൽ കനത്ത തോൽവി വഴങ്ങിയപ്പോൾ അമേരിക്കയെ സമനിലയിൽ പിടിച്ചായിരുന്നു വെയ്ൽസ് രണ്ടാം പോരിനെത്തിയത്. ആദ്യ പകുതുയും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തം മത്സരം ​ഗോൾരഹിതമായപ്പോൾ ഇഞ്ച്വറി ടൈമിലെ അവസാന മൂന്ന് മിനിറ്റിനിടെ രണ്ട് ​ഗോളുകൾ തുടരെ വെയ്ൽസ് വലയിലേക്ക് അടിച്ചാണ് ഇറാന്റെ അത്ഭുത ജയം. 

റൗസ്‌ബെ ചെഷ്മിയാണ് ആദ്യം ലീഡ് സമ്മാനിച്ചത്. പിന്നാലെ റമിന്‍ റസെയ്ന്‍ രണ്ടാം ഗോളും നേടി. 86ാം മിനിറ്റിൽ ​ഗോൾ കീപ്പർ വെയ്ൽസ് ​ഗോൾ കീപ്പർ വെയ്ൻ ഹെന്നസി ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് അവസാന ഘട്ടത്തിൽ വെയ്ൽസിനെ ശരിക്കും ബാധിച്ചു. ഇറാന്റെ സ്ട്രൈക്കര്‍ തരേമിയെ ബോക്സിന് പുറത്തേയ്ക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തിടിച്ചു വീഴ്ത്തിയതിനാണ് 85ാം മിനിറ്റില്‍ ഗോളി വെയ്ന്‍ ഹെന്നെസിക്ക് ചുവപ്പു കാര്‍ഡ് കണ്ടത്. 

പത്ത് പേരായി ചുരുങ്ങിയ ആഘതത്തിന്റെ പഴുതിൽ ചിതറിപ്പോയ വെയ്സിന്റെ സമ്മർദ്ദത്തെ ഇറാൻ സമർഥമായി മുതലെടുക്കുകയായിരുന്നു. നിരവധി സുവർണാവസരങ്ങൾ അതിനിടെ ഇറാൻ തുലച്ചു കളഞ്ഞിരുന്നു. പിന്നാലെയാണ് അവസാന ഘട്ടത്തിലെ രണ്ട് ​ഗോളുകൾ. 

കളി തുടങ്ങി 15ാം മിനിറ്റില്‍ ഇറാന്‍ മുന്നിലെത്തിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് തെളിഞ്ഞതോടെ ​ഗോൾ അനുവദിച്ചില്ല. പിന്നീട് ആദ്യ പകുതി അവസാനിക്കുന്നത് വരെ വല കുലുക്കാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞില്ല. മികച്ച മുന്നേറ്റങ്ങളുമായി ഇറാന്‍ നിരന്തരം വെയ്ല്‍സിനെ സമ്മര്‍ദ്ദത്തിലാക്കി. എന്നാല്‍ ഗോള്‍ മാത്രം അകന്നു നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മെസിയും കൂട്ടരും മുറിവേറ്റവർ, മുന്നിൽ ജീവൻമരണ പോര്'- കരുതലോടെ ഇറങ്ങുമെന്ന് മെക്സിക്കോ പരിശീലകൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ