ഡ്യൂക്കിന്റെ ഒറ്റ ​ഗോൾ; ടുണീഷ്യയെ വീഴ്ത്തി ആദ്യ വിജയം കുറിച്ച് ഓസ്ട്രേലിയ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th November 2022 05:58 PM  |  

Last Updated: 26th November 2022 05:58 PM  |   A+A-   |  

aus-tu

ഫോട്ടോ: എഎഫ്പി

 

ദോഹ: ആദ്യ പകുതിയൽ നേടിയ ​ഗോളിന്റെ ബലത്തിൽ ടുണീഷ്യയെ വീഴ്ത്തി ഓസ്ട്രേലിയ. ​ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കളിയുടെ 23ാം മിനിറ്റിലാണ് ഓസ്ട്രേലിയ വിജയ ​ഗോൾ വലയിലാക്കിയത്. മിച്ചൽ ഡ്യൂക്കാണ് സോക്കറൂസിനായി വല ചലിപ്പിച്ചത്. ഹെഡ്ഡറിലൂടെയാണ് താരം പന്ത് വലയിലെത്തിയത്. ജയത്തോടെ പ്രീ ക്വാർട്ടർ പ്രതീക്ഷ ഓസ്ട്രേലിയ സജീവമാക്കിയപ്പോൾ ടുണിഷ്യയുടെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീണു. 

ടുണീഷ്യ മികച്ച അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ഫിനിഷിങിലെ മികവില്ലായ്മ തിരിച്ചടിയായി. ഒപ്പം ഓസ്ട്രേലിയൻ പ്രതിരോധം കടുകട്ടിയായി നിന്നതും തിരിച്ചടിയായി. കൗണ്ടർ അറ്റാക്കുകൾ നടത്തിയായിരുന്നു ഓസ്ട്രേലിയ തിരിച്ചടിക്കാൻ ശ്രമിച്ചത്. 

രണ്ടാം പകുതിയിൽ ലീഡുയുർത്താനുള്ള സുവർണാവസരം ഓസ്ട്രേലിയ നഷ്ടപ്പെടുത്തി. 71ാം മിനിറ്റിലായിരുന്നു ഇത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ടുണീഷ്യ ആക്രമണം കടുപ്പിച്ചെങ്കിലും ​ഗോൾ മാത്രം വന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

12 ഗോള്‍രഹിത സമനിലകള്‍; ലോകകപ്പ് ചരിത്രത്തില്‍ ആദ്യം, നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഇംഗ്ലണ്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ