അഞ്ച് കോടി രൂപയുടെ റെയ്ന്‍ബോ വാച്ച്; വണ്‍ ലൗ ആം ബാന്‍ഡ് വിലക്ക് മറികടന്ന് ഹാരി കെയ്ന്‍ 

5 കോടി രൂപ വില വരുന്ന വാച്ച് അണിഞ്ഞാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എല്‍ജിബിടിക്യു സമൂഹത്തിന് തന്റെ പിന്തുണ പ്രഖ്യാപിക്കുന്ന
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ദോഹ: വണ്‍ ലൗ ആം ബാന്‍ഡ് ധരിച്ച് കളത്തിലിറങ്ങുന്നവരെ കാത്തിരിക്കുന്നത് റെഡ് കാര്‍ഡ് ആണെന്ന ഭീഷണിയുമായാണ് ഫിഫ ഖത്തര്‍ ലോകകപ്പിലേക്ക് ടീമുകളെ സ്വീകരിച്ചത്. വണ്‍ ലൗ ആം ബാന്‍ഡ് വിലക്കിന് എതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇപ്പോള്‍ ആം ബാന്‍ഡിന് പകരം മഴവില്‍ നിറത്തിലെ വാച്ച് അണിഞ്ഞാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ വരുന്നത്. 

5 കോടി രൂപ വില വരുന്ന വാച്ച് അണിഞ്ഞാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എല്‍ജിബിടിക്യു സമൂഹത്തിന് തന്റെ പിന്തുണ പ്രഖ്യാപിക്കുന്നത്. റോളെക്‌സിന്റെ റെയ്ന്‍ബോ വാച്ച് ആണ് ഹാരി കെയ്ന്‍ കയ്യിലണിഞ്ഞത്. 36 നീലരത്‌നങ്ങളും 56 ഡയമണ്ടുകളും കൊണ്ട് എല്‍ജിബിടിക്യുവിന്റെ പതാക പോലെ നിര്‍മിച്ച വാച്ച് ആണ് ഇത്. 

വാച്ച് അണിഞ്ഞ് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ഹാരി കെയ്‌നിന്റെ നീക്കം ഫിഫയെ പ്രകോപിപ്പിക്കുമോ എന്നതിലേക്കാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധ. വണ്‍ ലൗ ആം ബാന്‍ഡ് വിലക്കിനെതിരെ കഴിഞ്ഞ ദിവസം ജര്‍മന്‍ ടീമും പ്രതിഷേധിച്ചിരുന്നു. 

ജപ്പാന് എതിരായ തങ്ങളുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരത്തിന് ഇറങ്ങിയ ജര്‍മനി മത്സരത്തിന് മുന്‍പ് ടീം ഫോട്ടോയ്ക്ക് വാ പൊത്തിയാണ് പോസ് ചെയ്തത്. വണ്‍ ലൗ ആം ബാന്‍ഡിന് എതിരെ പ്രതിഷേധിച്ചാണ് ഇതെന്ന് ജര്‍മന്‍ ടീം പരസ്യമായി പറഞ്ഞിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com