'ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടില്ല'; പ്രതീക്ഷ നല്‍കി സൗരവ് ഗാംഗുലിയുടെ പ്രതികരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2022 10:09 AM  |  

Last Updated: 01st October 2022 10:09 AM  |   A+A-   |  

bumrah

ബുമ്ര/ഫോട്ടോ: എഎഫ്പി

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. സ്റ്റാര്‍ പേസര്‍ ബുമ്ര ട്വന്റി20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായിട്ടില്ലെന്ന് ഗാംഗുലി പറഞ്ഞു. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പര ബുമ്രയ്ക്ക് നഷ്ടമായതിന് പിന്നാലെയാണ് താരത്തിന് ട്വന്റി20 ലോകകപ്പും നഷ്ടമാവും എന്ന റിപ്പോര്‍ട്ടുകള്‍ വന്നത്. 

കാര്യവട്ടത്ത് നടന്ന ആദ്യ ട്വന്റി20ക്ക് മുന്‍പായി ബുമ്രയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ ബുമ്ര കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. മുഹമ്മദ് സിറാജിനെ പകരം ടീമിലേക്ക് ഉള്‍പ്പെടുത്തുകയും ചെയ്തു. പരിക്കിനെ തുടര്‍ന്ന് എന്‍സിഎയില്‍ എത്തിയ ബുമ്ര സ്‌കാനിങ്ങിന് വിധേയനായി. 

ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതായി ഇപ്പോള്‍ പറയാനാവില്ല

ബുമ്ര ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായതായി ഇപ്പോള്‍ പറയാനാവില്ല എന്ന് ഗാംഗുലി പറഞ്ഞെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷമാണ് പരിക്ക് ബുമ്രയെ അലട്ടിയത്. ഇതിന് ശേഷം ബുമ്ര ടീമിലേക്ക് മടങ്ങി എത്തിയത് ഇക്കഴിഞ്ഞ ഓസീസ് പരമ്പരയില്‍. 

ഓസ്‌ട്രേലിയക്കെതിരെ കളിച്ച രണ്ട് ട്വന്റി20യില്‍ 73 റണ്‍സ് വഴങ്ങിയ ബുമ്രയുടെ ഇക്കണോമി റേറ്റ് 12.16 ആണ്. ഒക്ടോബര്‍ 16നാണ് ട്വന്റി20 ലോകകപ്പ് ആരംഭിക്കുന്നത്. ഒക്ടോബര്‍ ആറിന് ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ഇതിന് മുന്‍പ് ഫിറ്റ്‌നസ് വീണ്ടെടുത്ത് ബുമ്രയ്ക്ക് എത്താനാവും എന്നാണ് പ്രതീക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരുമിച്ച് ബിയര്‍ കുടിച്ചാല്‍ തീരും ആ തെറ്റിദ്ധാരണകള്‍; ഓസീസ് നായക സ്ഥാനം ഭാഗ്യമാണ്, അംഗീകാരവും'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ