ബുമ്രയെ അലട്ടുന്നത് സ്‌ട്രെസ് റിയാക്ഷന്‍; തിരിച്ചെത്താന്‍ വേണ്ടത് 6 ആഴ്ച വരെ; ഷമി പരിശീലനം തുടങ്ങി

മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ കൂടാതെ ദീപക് ചഹറും ലോകകപ്പ് ടീമിലേക്ക് എത്താനുള്ള സാധ്യതകളില്‍ മുന്‍പിലുണ്ട്
ബുമ്ര/ഫോട്ടോ: എഎഫ്പി
ബുമ്ര/ഫോട്ടോ: എഎഫ്പി

ബെംഗളൂരു: ട്വന്റി20 ലോകകപ്പ് കളിക്കാന്‍ ബുമ്രയ്ക്ക് സാധിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. രണ്ട് ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം വരുമെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡും വ്യക്തമാക്കി. ഇപ്പോള്‍ ബുമ്രയുടെ പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. 

സ്‌ട്രെസ് ഫ്രാക്ചര്‍ അല്ല, സ്‌ട്രെസ് റിയാക്ഷനാണ് ബുമ്ര നേരിടുന്നതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ സ്‌കാനിലാണ് ഇക്കാര്യം വ്യക്തമായത്. സ്‌ട്രെസ് റിയാക്ഷന്‍ എന്നത് സ്‌ട്രെസ് ഫ്രാക്ചറിന്റെ അത്ര സാരമുള്ളതല്ല. 

ഒക്ടോബര്‍ ആറിന് ഇന്ത്യന്‍ ടീം പുറപ്പെടും

സ്‌ട്രെസ് ഫ്രാക്ചര്‍ മാറി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ നാല് മുതല്‍ ആറ് മാസം വരെയാണ് വേണ്ടി വരിക. നാല് മുതല്‍ ആറ് ആഴ്ച വരെയാണ് സ്‌ട്രെസ് റിയാക്ഷനില്‍ നിന്ന് പുറത്ത് കടക്കാന്‍ വേണ്ടിവരിക, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സെപ്തംബര്‍ 16നും ഒക്ടോബര്‍ 15നും ഇടയിലാണ് ലോകകപ്പ് സംഘത്തിലെ ഒരു കളിക്കാരന് പരിക്കേല്‍ക്കുന്നത് എങ്കില്‍ പകരം താരത്തെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇവന്റ് ടെക്‌നിക്കല്‍ കമ്മറ്റിയുടെ അനുവാദം വേണ്ട. ഒക്ടോബര്‍ ആറിനാണ് ഇന്ത്യന്‍ സംഘം ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പുറപ്പെടുക. 

നിലവില്‍ മുഹമ്മദ് സിറാജ് ആണ് ബുമ്രയ്ക്ക് പകരം സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലേക്ക് എത്തിയത്. കോവിഡ് മുക്തനായ മുഹമ്മദ് ഷമി പരിശീലനം ആരംഭിക്കുകയും ചെയ്തു. ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലെ സ്റ്റാന്‍ഡ്‌ബൈ ലിസ്റ്റിലാണ് ഷമി ഉള്‍പ്പെട്ടിട്ടുള്ളത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ കൂടാതെ ദീപക് ചഹറും ലോകകപ്പ് ടീമിലേക്ക് എത്താനുള്ള സാധ്യതകളില്‍ മുന്‍പിലുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com