ബാബര്‍ അസം/ഫോട്ടോ: എഎഫ്പി
ബാബര്‍ അസം/ഫോട്ടോ: എഎഫ്പി

'360 ഡിഗ്രിയില്‍ വേണ്ട, 180 ഡിഗ്രിയിലെങ്കിലും കളിക്കാന്‍ ശ്രമിക്കൂ'; പാക് ബാറ്റേഴ്‌സിനെ പരിഹസിച്ച് അക്രം

360 ഡിഗ്രിയില്‍ കളിക്കുക എന്നത് മറന്നേക്കു. 180 ഡിഗ്രിയില്‍ എങ്കിലും കളിക്കാന്‍ ശ്രമിക്കണം എന്നാണ് വസീം അക്രം പറയുന്നത്

ലാഹോര്‍: ഇംഗ്ലണ്ടിന് എതിരായ ആറാം ട്വന്റി20യില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ ബാബറിനും കൂട്ടര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ക്യാപ്റ്റന്‍ വസീം അക്രം. 360 ഡിഗ്രിയില്‍ കളിക്കുക എന്നത് മറന്നേക്കു. 180 ഡിഗ്രിയില്‍ എങ്കിലും കളിക്കാന്‍ ശ്രമിക്കണം എന്നാണ് വസീം അക്രം പറയുന്നത്. 

ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റ് ബൗളര്‍മാരെ, പ്രത്യേകിച്ച് സ്പിന്നര്‍മാരെ ശ്വാസം വിടാന്‍ അനുവദിക്കില്ല. എല്ലായിടത്തേക്കും ബെന്‍ ഷോട്ട് കളിക്കുന്നു. ഞാനാണ് പാകിസ്ഥാന് എതിരെ കളിക്കുന്നത് എങ്കില്‍ എനിക്ക് അറിയാനാവും എവിടേക്കെല്ലാമാവും അവരുടെ ബാറ്റേഴ്‌സ് ഷോട്ട് കളിക്കുക എന്നത്. അത്രയും വൈദഗ്ദ്ധ്യമുള്ള കളിക്കാരല്ല പാകിസ്ഥാന്റേത്. ഓര്‍ഡിനറി അല്ലാതെ എന്തെങ്കിലും ചെയ്യാന്‍ അവര്‍ ശ്രമിക്കുക കൂടിയില്ല, അക്രം പറയുന്നു. 

360 ഡിഗ്രി എന്നത് അവരോട് ചോദിക്കുന്നത് അധികമായിപ്പോവും. 180 ഡിഗ്രിയില്‍ എങ്കിലും കളിക്കു. അതിന് വേണ്ട പരിശീലനമാണ് നടത്തേണ്ടത്. പരിശീലനം നടത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് മത്സരത്തില്‍ അതിന് ശ്രമിക്കുന്നില്ല എന്നും അക്രം ചോദിച്ചു. 

ആറാം ഏകദിനത്തില്‍ 8 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോറ്റത്. 81 റണ്‍സ് എടുത്ത ബാബര്‍ അസമിന്റെ ബാറ്റിങ് മികവില്‍ പാകിസ്ഥാന്‍ 169 റണ്‍സ് കണ്ടെത്തി. എന്നാല്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് 14.3 ഓവറില്‍ വിജയ ലക്ഷ്യം മറികടന്നു. ഗ്രൗണ്ടിലെ ഈര്‍പ്പത്തെയാണ് ഇവിടെ ബൗളര്‍മാരുടെ മോശം പ്രകടനത്തെ പ്രതിരോധിച്ച് ബാബര്‍ അസം പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com