ഖത്തറിലേക്ക് ബ്രസീല്‍ വരുന്നത് ഒന്നാം റാങ്കുകാരായി; ബെല്‍ജിയം രണ്ടാമത് തന്നെ; കരുത്തന്മാരുടെ സംഘമായി ലോകകപ്പിലെ ഗ്രൂപ്പ് ബി

ഖത്തര്‍ ലോകകപ്പിലേക്ക് കിരീട പോരിനായി ബ്രസീല്‍ ഇറങ്ങുക ലോക ഒന്നാം നമ്പര്‍ ടീമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ത്തര്‍ ലോകകപ്പിലേക്ക് കിരീട പോരിനായി ബ്രസീല്‍ ഇറങ്ങുക ലോക ഒന്നാം നമ്പര്‍ ടീമായി. വ്യാഴാഴ്ച വന്ന ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബ്രസീലിനായി. ബെല്‍ജിയം ആണ് രണ്ടാം സ്ഥാനത്ത്. 

സെപ്തംബറില്‍ കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളിലും ബ്രസീല്‍ ജയം പിടിച്ചിരുന്നു. ഘാനയെ എതിരില്ലാത്ത മൂന്ന് ഗോളിനും ടൂണിഷ്യയെ 5-1നുമാണ് ബ്രസീല്‍ തകര്‍ത്തുവിട്ടത്. എന്നാല്‍ നെതര്‍ലന്‍ഡ്‌സിന് എതിരായ നേഷന്‍സ് ലീഗ് മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ബെല്‍ജിയും തോല്‍വി വഴങ്ങി. 

അര്‍ജന്റീനയാണ് ഫിഫ റാങ്കിങ്ങില്‍ മൂന്നാമത് നില്‍ക്കുന്നത്. നിലവിലെ ലോക ചാമ്പ്യനായ ഫ്രാന്‍സ് നാലാമതും. ഇത്തവള ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍, ഫുട്‌ബോള്‍ റാങ്കിങ്ങില്‍ അന്‍പതാം റാങ്കിലാണ്. ഖത്തര്‍ ലോകകപ്പിന് എത്തുന്നവരില്‍ ഏറ്റവും താഴ്ന്ന റാങ്കിലുള്ളത് ഘാനയാണ്, 61ാം റാങ്ക്. 

ഗ്രൂപ്പ് ബിയിലാണ് കരുത്തര്‍ നിറയുന്നത്

റാങ്കിങ് നോക്കുമ്പോള്‍ ഗ്രൂപ്പ് ബിയിലാണ് കരുത്തര്‍ നിറയുന്നത്. ഗ്രൂപ്പ് ബിയിലെ നാല് ടീമുകളും ഫിഫ റാങ്കിങ്ങില്‍ ടോപ് 20ല്‍ വരുന്നു. അഞ്ചാം റാങ്കില്‍ ഇംഗ്ലണ്ട്, 16ാമത് യുഎസ്എ, 19ാമത് വെയില്‍സ്, 20ാമത് ഇറാന്‍. ആറാം റാങ്കില്‍ നില്‍ക്കുന്ന ഇറ്റലിയാണ് ഉയര്‍ന്ന റാങ്കിലുള്ള രാജ്യങ്ങളില്‍ ലോകകപ്പ് യോഗ്യത നേടാനാവാതെ പോയ ടീം. 

ഒരു റാങ്ക് താഴേക്ക് ഇറങ്ങി സ്‌പെയ്ന്‍ ഏഴാം റാങ്കിലെത്തി. നെതര്‍ലന്‍ഡ്‌സ് എട്ടാമതും പോര്‍ച്ചുഗല്‍ ഒന്‍പതാമതും ഡെന്‍മാര്‍ക്ക് പത്താമതും നില്‍ക്കുന്നു. 2014ലെ ലോക ചാമ്പ്യന്‍ ജര്‍മനി 11ാം റാങ്കിലാണ്. 2018ലെ ഫൈനലിസ്റ്റായ ക്രൊയേഷ്യ 12ാം റാങ്കിലും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com