'കിരീടവുമായി തിരിച്ചുവരു', ഓസ്‌ട്രേലിയയിലേക്ക് പറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം 

കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി 
ഇന്ത്യന്‍ ക്രിക്കറ്റ് ടീം /ഫോട്ടോ: ട്വിറ്റർ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം /ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിനായി ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് ഇന്ത്യന്‍ സംഘം പുറപ്പെട്ടത്. ബുമ്രയുടെ പകരക്കാരനില്ലാതെയാണ് ഇന്ത്യന്‍ സംഘം പറന്നത്. 

2007ല്‍ പ്രഥമ ട്വന്റി20 ലോക കിരീടത്തില്‍ മുത്തമിട്ടതിന് ശേഷം ട്വന്റി20 ചാമ്പ്യന്മാരാവാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. രോഹിത്തിനും രാഹുല്‍ ദ്രാവിഡിനും കീഴില്‍ കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യമായാണ് രോഹിത് ലോകകപ്പില്‍ ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎഇ വേദിയായ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായി. 

പാകിസ്ഥാന് എതിരെ ഒക്ടോബര്‍ 23നാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. സൂപ്പര്‍ 12ലെ ആദ്യ മത്സരത്തിന് മുന്‍പ് ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കും. സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലേിയയും ന്യൂസിലന്‍ഡുമാണ് ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ 17നും 19നുമാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍.

ബുമ്രയ്ക്ക് ലോകകപ്പ് നഷ്ടമായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ മുഹമ്മദ് ഷമി ബുമ്രയുടെ പകരക്കാരനായി എത്തും. ഒക്ടോബര്‍ 15 വരെയാണ് ലോകകപ്പ് സംഘത്തില്‍ മാറ്റം വരുത്താന്‍ കഴിയുക. അതിനുള്ളില്‍ ഷമിക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയുമോ എന്നതാശ്രയിച്ചിരിക്കും കാര്യങ്ങള്‍. ബുമ്ര ഫിറ്റ്‌നസ് വീണ്ടെടുത്തില്ലെങ്കില്‍ ദീപക് ചഹര്‍, മുഹമ്മദ് സിറാജ് എന്നിവരില്‍ ഒരാള്‍ക്ക് ലോകകപ്പ് ടീമിലേക്ക് വിളിയെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com