6 വര്‍ഷത്തിന് ശേഷം ഇന്ത്യക്കെതിരെ ജയം, തായ്‌ലന്‍ഡ് ഞെട്ടിച്ചിടത്ത് നിന്നും പാകിസ്ഥാന്റെ തിരിച്ചുവരവ്

ആറ് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയെ ട്വന്റി20 ക്രിക്കറ്റില്‍ വീഴ്ത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: ഏഷ്യാ കപ്പില്‍ തുടരെ നാലാം ജയം തേടിയാണ് ഇന്ത്യ ഇറങ്ങിയത്. മറുവശത്ത് പാകിസ്ഥാന്‍ ആവട്ടെ തായ്‌ലന്‍ഡിന്റെ കൈകളില്‍ നിന്ന് ഞെട്ടിക്കുന്ന തോല്‍വിയും ഏറ്റുവാങ്ങി വരുന്നു. എന്നാല്‍ ഇന്ത്യയെ മലര്‍ത്തിയടിച്ചാണ് പാകിസ്ഥാന്‍ വനിതകള്‍ തിരികെ കയറിയത്. 

ആറ് വര്‍ഷത്തിന് ശേഷമാണ് പാകിസ്ഥാന്‍ ഇന്ത്യയെ ട്വന്റി20 ക്രിക്കറ്റില്‍ വീഴ്ത്തുന്നത്. 2016 മാര്‍ച്ചില്‍ ഇന്ത്യയെ തോല്‍പ്പിച്ചതിന് ശേഷം ഇപ്പോഴാണ് ഇന്ത്യക്ക് മേല്‍ വിജയ മധുരം നുണയാന്‍ പാകിസ്ഥാന് ട്വന്റി20യില്‍ സാധിച്ചത്. 13 വട്ടം ട്വന്റി20യില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ പാകിസ്ഥാന്‍ ജയം നേടിയത് 3 തവണ മാത്രമാണ്. 

ഹര്‍മന്‍പ്രീത് ഇറങ്ങിയത് ഏഴാമത്‌

ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ പരീക്ഷണങ്ങള്‍ പാകിസ്ഥാന് എതിരേയും തുടര്‍ന്നിരുന്നു. 138 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നിട്ടും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ബാറ്റിങ്ങിന് ഇറങ്ങിയത് ഏഴാമത്. ഓള്‍റൗണ്ടര്‍മാരായ ദീപ്തി ശര്‍മയും പൂജ വസ്ത്രാക്കറും ഹര്‍മന് മുന്‍പേ ക്രീസിലേക്ക് എത്തി. 

മുന്‍നിര വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടതിന്റെ സമ്മര്‍ദം അതിജീവിക്കാന്‍ ഇന്ത്യന്‍ മധ്യനിരയ്ക്ക് കഴിഞ്ഞില്ല. ഇതോടെ 19.4 ഓവറില്‍ 124 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. ഈ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് ഇത്. 13 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയ റിച്ചാ ഘോഷ് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ഇറങ്ങിയ പാകിസ്ഥാനെ നിദാ ദാറിന്റെ 37 പന്തില്‍ 56 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സ് ആണ് തുണച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com