മെസിയേയും ക്രിസ്റ്റ്യാനോയേയും കടത്തി വെട്ടി; പണം വാരുന്നവരില്‍ എംബാപ്പെ ഒന്നാമത് 

87 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി നെയ്മറാണ് നാലാം സ്ഥാനത്ത്. അഞ്ചാമത് ലിവര്‍പൂളിന്റെ മുഹമ്മദ് സല
എംബാപ്പെ/ഫയല്‍ ചിത്രം
എംബാപ്പെ/ഫയല്‍ ചിത്രം

പാരിസ്: ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി പിഎസ്ജിയുടെ മുന്നേറ്റ നിര താരം എംബാപ്പെ. ഫോബ്‌സ് മാസിക പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മെസിയേയും ക്രിസ്റ്റ്യാനോയേയും എംബാപ്പെ മറികടന്നത്. 

മെസിയും ക്രിസ്റ്റ്യാനോയും അല്ലാതെ ഒരു താരം ഒന്നാമത് എത്തുന്നത് എട്ട് വര്‍ഷത്തിന് ഇടയില്‍ ആദ്യമാണ്. 2022-23 സീസണില്‍ 128 മില്യണ്‍ ഡോളറാണ് എംബാപ്പെയ്ക്ക് പ്രതിഫലമായി ലഭിക്കുക. 120 മില്യണ്‍ യൂറോ പ്രതിഫലവുമായി മെസി രണ്ടാമതും 100 മില്യണ്‍ യൂറോ പ്രതിഫലവുമായി ക്രിസ്റ്റ്യാനോ മൂന്നാമതും നില്‍ക്കുന്നു. 

നെയ്മറാണ് നാലാം സ്ഥാനത്ത്

87 മില്യണ്‍ ഡോളര്‍ പ്രതിഫലവുമായി നെയ്മറാണ് നാലാം സ്ഥാനത്ത്. അഞ്ചാമത് ലിവര്‍പൂളിന്റെ മുഹമ്മദ് സല. 53 മില്യണ്‍ ഡോളറാണ് സലയ്ക്ക് ഈ സീസണില്‍ ലഭിക്കാന്‍ പോകുന്ന പ്രതിഫലം. സീസണില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് എത്തിയ എര്‍ലിങ് ഹാലന്‍ഡ് ടോപ് 10ലേക്ക് ആദ്യമായി എത്തി. 

39 മില്യണ്‍ ഡോളറാണ് ഹാലന്‍ഡ് ഈ സീസണില്‍ പ്രതീക്ഷിക്കുന്ന പ്രതിഫലം. ഫോബ്‌സിന്റെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന കളിക്കാരുടെ പട്ടികയില്‍ ഉള്ളവരില്‍ എംബാപ്പെയുടം ഹാലന്‍ഡും മാത്രമാണ് 30 വയസില്‍ താഴെയായി ഉള്ളത്. ടോപ് 10ലുള്ള കളിക്കാരുടെ ആകെ പ്രതിഫലം 652 മില്യണ്‍ ഡോളറായിരിക്കും. കഴിഞ്ഞ വര്‍ഷം ഇത് 585 മില്യണ്‍ ഡോളറായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com