ആദ്യ കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ റാഫേല്‍ നദാല്‍; ആശംസകളുമായി ആരാധകര്‍ 

2019 ഒക്ടോബര്‍ 19നാണ് നദാലും മരിയയും വിവാഹിതരായത്. കുഞ്ഞ് വരുന്നതിന്റെ സന്തോഷം ഇവര്‍ ആരാധകരുമായി പങ്കുവെച്ചത് ജൂണിലും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

മാഡ്രിഡ്: ആദ്യ കുഞ്ഞിനെ സ്വാഗതം ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് സ്പാനിഷ് താരം റാഫേല്‍ നദാലും ഭാര്യ ഫ്രാന്‍സിസ്‌ക പെരേലോയും. സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് ആണ് നദാലിന് കുഞ്ഞ് ജനിച്ച വിവരം ആരാധകരുമായി പങ്കുവെച്ച് എത്തിയത്. 

ഞങ്ങളുടെ പ്രിയപ്പെട്ട ഹോണററി മെമ്പര്‍ നദാലിനും ഭാര്യ പെരേലോയ്ക്കും അഭിനന്ദനങ്ങള്‍. ഈ നിമിഷത്തെ സന്തോഷം പങ്കിടുന്നതില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം ചേരുന്നു, റയല്‍ മാഡ്രിഡ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 2019 ഒക്ടോബര്‍ 19നാണ് നദാലും മരിയയും വിവാഹിതരായത്. കുഞ്ഞ് വരുന്നതിന്റെ സന്തോഷം ഇവര്‍ ആരാധകരുമായി പങ്കുവെച്ചത് ജൂണിലും.

കോര്‍ട്ടിലേക്ക് വരുമ്പോള്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് നദാല്‍ നിലവില്‍. എന്നാല്‍ ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പ് നദാലിന് ഒന്നാം റാങ്കിലേക്ക് തിരികെ എത്തുന്നതിനുള്ള സാധ്യതകള്‍ മുന്‍പിലുണ്ട്. 

രണ്ട് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളാണ് ഈ സീസണില്‍ നദാല്‍ നേടിയത്. ഓസ്‌ട്രേലിയണ്‍ ഓപ്പണും പിന്നാലെ 14ാം ഫ്രഞ്ച് ഓപ്പണും. പരിക്കിനെ തുടര്‍ന്ന് വിംബിള്‍ഡണ്‍ സെമിയില്‍ നിന്നും നദാലിന് പിന്മാറേണ്ടി വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com