ചരിത്രമെഴുതി ഹര്‍മന്‍പ്രീത് കൗര്‍; മികച്ച വനിതാ താരത്തിനുള്ള ഐസിസി പുരസ്‌കാരം 

സഹ താരവും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ധനയേയും ബംഗ്ലാദേശ് താരം നിഗര്‍ സുല്‍ത്താനയേയും മറികടന്നാണ് ഹര്‍മന്‍പ്രീതിന്റെ നേട്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ദുബായ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ശ്രദ്ധേയ നേട്ടം. ഐസിസിയുടെ സെപ്റ്റംബര്‍ മാസത്തിലെ മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരത്തിന് ഇന്ത്യന്‍ ക്യാപ്റ്റനെ തിരഞ്ഞെടുത്തു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായും ഹര്‍മന്‍പ്രീത് ഇതോടെ മാറി. 

സഹ താരവും ഇന്ത്യന്‍ വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ധനയേയും ബംഗ്ലാദേശ് താരം നിഗര്‍ സുല്‍ത്താനയേയും മറികടന്നാണ് ഹര്‍മന്‍പ്രീതിന്റെ നേട്ടം. പാകിസ്ഥാന്റെ മുഹമ്മദ് റിസ്വാനാണ് മികച്ച പുരുഷ താരം. ഇന്ത്യന്‍ താരം അക്ഷര്‍ പട്ടേല്‍, ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍ എന്നിവരെ മറികടന്നാണ് റിസ്വാന്‍ പുരസ്‌കാരം നേടിയത്. 10 ടി20 മത്സരങ്ങളില്‍ നിന്നായി 553 റണ്‍സാണ് റിസ്വാന്‍ അടിച്ചെടുത്തത്. 

ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏകദിന പോരാട്ടത്തിലെ മികച്ച ബാറ്റിങാണ് ഹര്‍മന്‍പ്രീതിന് തുണയായത്. ബാറ്റിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹര്‍മന്‍ അക്ഷരാര്‍ഥത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു. പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത ബാറ്ററായി ഹര്‍മന്‍പ്രീത് മാറി. താരം 221 റണ്‍സാണ് കണ്ടെത്തിയത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ഫിനിഷര്‍ റോളിലും താരം തിളങ്ങി. 

താരത്തിന്റെ മിന്നും ഫോം 3-0ത്തിന് ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്ത് ചരിത്രമെഴുതാനും ഇന്ത്യന്‍ ടീമിനെ സഹായിച്ചു. 1999ന് ശേഷം ആദ്യമായിട്ടായിരുന്നു ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യയുടെ ഏകദിന പരമ്പര നേട്ടം. 

ആദ്യ ഏകദിനത്തില്‍ 74 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. രണ്ടാം പോരില്‍ 111 പന്തുകള്‍ നേരിട്ട് ഹര്‍മന്‍പ്രീത് 143 റണ്‍സ് അടിച്ചെടുത്തു. മൂന്നാം ഏകദിനത്തില്‍ 88 റണ്‍സായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്‌കോര്‍ ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com