വെറും 36 റണ്‍സില്‍ തായ്‌ലന്‍ഡ് ഓള്‍ ഔട്ട്! ആറോവറില്‍ കളി ജയിച്ച് ഇന്ത്യന്‍ വനിതകള്‍

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ തായ്‌ലന്‍ഡിനെ വെറും 37 റണ്‍സില്‍ പുറത്താക്കി ഇന്ത്യന്‍ വനിതകള്‍. വിജയ ലക്ഷ്യമായ 38 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ അടിച്ചെടുത്തു. ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സാടിച്ചാണ് ഇന്ത്യ വിജയം തൊട്ടത്. 

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. താരം എട്ട് റണ്‍സുമായി മടങ്ങി. സഭിനേനി മേഘ്‌ന (20), പൂജ വസ്ത്രാകര്‍ (12) എന്നിവര്‍ ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളിലാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 

ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സ്‌നേഹ് ശര്‍മ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്‌വാദ് എന്നിവരുടെ ബൗളിങാണ് തായ്‌ലന്‍ഡ് തകര്‍ത്തത്. മേഘ്‌ന സിങ് ഒരു വിക്കറ്റെടുത്തു. തായ്‌ലന്‍ഡിന്റെ രണ്ട് താരങ്ങള്‍ റണ്ണൗട്ടായി. 

15.1 ഓവറില്‍ തായ്‌ലന്‍ഡിന്റെ ബാറ്റിങ് അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കായി. 12 റണ്‍സെടുത്ത നന്‍പത് കൊഞ്ചെരോയെന്‍കായ് ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം മാത്രമാണ് രണ്ടക്കം കണ്ടതും. മൂന്ന് താരങ്ങള്‍ സംപൂജ്യരായി കൂടാരം കയറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com