എന്താണ് ടീം മാനേജ്‌മെന്റിന്റെ നിര്‍ദേശങ്ങള്‍? സഞ്ജു സാംസണ്‍ പറയുന്നു

ടീം മാനേജ്‌മെന്റില്‍ നിന്ന് തനിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി
സഞ്ജു സാംസണ്‍/ഫോട്ടോ: എഎഫ്പി

ഡല്‍ഹി: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ മികവ് കാണിക്കാനായതോടെ ടീമിലെ സാധ്യതകള്‍ സഞ്ജു സാംസണ്‍ കൂടുതല്‍ സജീവമാക്കി. ഈ സമയം, ടീം മാനേജ്‌മെന്റില്‍ നിന്ന് തനിക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. 

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പല തരത്തിലുള്ള റോളുകള്‍ക്കായി ഞാന്‍ പരിശീലനം നടത്തുന്നു. പല ടീമുകളില്‍ എന്താണ് എന്റെ റോള്‍ എന്ന് മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഫിനിഷറുടെ റോളില്‍ കളിക്കാന്‍ തയ്യാറെടുക്കാനാണ് കഴിഞ്ഞ ഒരു വര്‍ഷമായി എനിക്ക് ടീം മാനേജ്‌മെന്റില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശം, സഞ്ജു പറയുന്നു. 

സാഹചര്യത്തിന് അനുസരിച്ച്‌ ബാറ്റ് ചെയ്യാനാണ് ശ്രമം

പല ടീമുകളില്‍ പല പൊസിഷനുകളില്‍ കളിക്കുക വഴി ലഭിച്ച അനുഭവം ഇവിടെ എനിക്ക് പ്രയോജനപ്പെടുന്നു. ടോപ് ഓര്‍ഡറിലെ ബാറ്റിങ്ങിനായി ശാരിരികമായ ഞാന്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുന്നു. എന്നാല്‍ മാനസികമായി കളിയെ മനസിലാക്കി ഏത് സാഹചര്യത്തിന് അനുസരിച്ച്‌ ബാറ്റ് ചെയ്യാനാണ് ശ്രമിക്കുന്നത്, സഞ്ജു വ്യക്തമാക്കുന്നു.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തില്‍ സഞ്ജുവിന്റെ ഇന്നിങ്‌സ് ഏറെ ചര്‍ച്ചയായിരുന്നു. 86 റണ്‍സ് നേടിയാണ് സഞ്ജു പുറത്താവാതെ നിന്നത്. അവിലെ 30 റണ്‍സ് അവസാന ഓവറില്‍ വേണ്ടി വന്നപ്പോള്‍ ഷംസിക്കെതിരെ ഒരു സിക്‌സും മൂന്ന് ഫോറും അടിക്കാന്‍ സഞ്ജുവിനായി. എന്നാല്‍ 9 റണ്‍സ് അകലെ ഇന്ത്യ വീണു. രണ്ടാം ഏകദിനത്തില്‍ വിക്കറ്റ് കളയാതെ കരുതലോടെ നിന്ന് 30 റണ്‍സ് ടീമിനെ ജയത്തിലേക്ക് എത്തിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com