6 മിനിറ്റില്‍ ഹാട്രിക്; ഗ്രൗണ്ടിലിറങ്ങി 13 മിനിറ്റില്‍ 3 ഗോള്‍; തകര്‍ത്ത് കളിച്ച് സല; 7-1ന് റേഞ്ചേഴ്‌സിനെ പറത്തി ലിവര്‍പൂള്‍

സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലെത്തിയ സല ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഹാട്രിക് ഗോളടിക്കുന്ന താരമായി
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ആംസ്റ്റര്‍ഡാം: റേഞ്ചേഴ്‌സിനെ 7-1ന് തകര്‍ത്ത് ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ലിവര്‍പൂള്‍ ആഘോഷമാക്കിയപ്പോള്‍ വമ്പന്‍ റെക്കോര്‍ഡ് തന്റെ പേരിലാക്കി മുഹമ്മദ് സല. സബ്സ്റ്റിറ്റിയൂട്ടായി ഗ്രൗണ്ടിലെത്തിയ സല ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഹാട്രിക് ഗോളടിക്കുന്ന താരമായി. 

68ാം മിനിറ്റിലാണ് സല നൂനസിന് പകരം ഗ്രൗണ്ടിലേക്ക് എത്തിയത്. ആ സമയം 3-1 എന്ന നിലയിലാണ് ലിവര്‍പൂള്‍. 75ാം മിനിറ്റില്‍ തന്റെ ആദ്യ ഗോളടിച്ച സല 80, 81 മിനിറ്റുകളിലും ലക്ഷ്യം കണ്ടു. 6 മിനിറ്റില്‍ മൂന്ന് ഗോളുകള്‍. ഗ്രൗണ്ടില്‍ ഇറങ്ങി 13 മിനിറ്റിനുള്ളില്‍ മൂന്ന് ഗോളുകള്‍...

ആര്‍ഫീല്‍ഡ് റേഞ്ചേഴ്‌സിനായി വല കുലുക്കി ഞെട്ടിച്ചു

അതിവേഗത്തില്‍ ഹാട്രിക് അടിച്ച ബഫെറ്റിംബി ഗോമിസിന്റെ റെക്കോര്‍ഡ് ആണ് സല ഇവിടെ മറികടന്നത്. 2011ല്‍ ഡൈനാമോ സഗ്രെബിന് എതിരെയാണ് ചാമ്പ്യന്‍സ് ലീഗില്‍ ഗോമിസ് അതിവേഗ ഹാട്രിക് നേടിയത്. 7-1ന് ലിയോണ്‍ ജയിച്ച കളിയായിരുന്നു ഇത്. 

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ എത്താന്‍ റേഞ്ചേഴ്‌സിന് എതിരെ ലിവര്‍പൂളിന് സമനില പിടിച്ചാലും മതിയായിരുന്നു. എന്നാല്‍ 17ാം മിനിറ്റില്‍ സ്‌കോട്ട് ആര്‍ഫീല്‍ഡ് റേഞ്ചേഴ്‌സിനായി വല കുലുക്കി ഞെട്ടിച്ചു. പക്ഷേ 24ാം മിനിറ്റില്‍ ഫിര്‍മിനോ ലിവര്‍പൂളിനായി സമനില നേടി. 55ാം മിനിറ്റില്‍ വല കുലുക്കി ഫിര്‍മിനോ ലീഡ് ഉയര്‍ത്തി. 

66ാം മിനിറ്റില്‍ നൂനെസ് ഗോള്‍ നേടിയതിന് പിന്നാലെ മുന്നേറ്റനിരയിലേക്ക് സലയെ ക്ലോപ്പ് ഇറക്കി. സലയുടെ ഹാട്രിക്കിന് പിന്നാലെ ഹാര്‍വിയും ഗോള്‍ നേടിയപ്പോള്‍ 1-7ന്റെ തകര്‍പ്പന്‍ ജയത്തോടെ ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറിലേക്ക്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com