ഐപിഎല്ലോ പാക് പര്യടനമോ? തീരുമാനമെടുക്കാന്‍ കളിക്കാരോട് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് 

തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കളിക്കാര്‍ക്ക് നല്‍കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി
ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌
ബാബര്‍ അസം, കെയ്ന്‍ വില്യംസണ്‍/ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

ക്രൈസ്റ്റ്ചര്‍ച്ച്: 2023ലെ ഐപിഎല്‍ സീസണ്‍ ന്യൂസിലന്‍ഡ് താരങ്ങള്‍ക്ക് നഷ്ടമായേക്കും. ന്യൂസിലന്‍ഡ് ടീമിനൊപ്പം പാകിസ്ഥാനിലേക്ക് പോകണമോ അതോ ഐപിഎല്ലിന്റെ ഭാഗമാകണോ എന്ന് കളിക്കാര്‍ക്ക് തീരുമാനിക്കാം എന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. 

ഏപ്രിലിലാണ് ന്യൂസിലന്‍ഡിന്റെ പാക് പര്യടനം. എന്നാല്‍ കെയ്ന്‍ വില്യംസണ്‍, ടിം സൗത്ത്, ട്രെന്റ് ബോള്‍ട്ട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ കിവീസ് ടീമിനൊപ്പം ന്യൂസിലന്‍ഡിലേക്ക് പോകുമോ അതോ ഇന്ത്യയിലേക്ക് എത്തുമോ എന്നതില്‍ വ്യക്തത വരണം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കളിക്കാര്‍ക്ക് നല്‍കുന്നതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

ജനുവരിയില്‍ പാകിസ്ഥാനില്‍ ന്യൂസിലന്‍ഡ് രണ്ട് ടെസ്റ്റ് കളിക്കുന്നുണ്ട്. ഏപ്രിലില്‍ വീണ്ടും പാകിസ്ഥാനിലേക്ക് എത്തുന്ന കീവിസ് സംഘം നാല് ട്വന്റി20യാണ്  കറാച്ചിയില്‍ കളിക്കുക. ഏപ്രില്‍ 13 മുതല്‍ 19 വരെയാണ് കറാച്ചിലെ മത്സരം. ലാഹോറിലാണ് അഞ്ചാം ട്വന്റി20. രണ്ട് ഏകദിനവും ലാഹോറില്‍ കളിക്കും. മൂന്ന് ഏകദിനം റാവല്‍പിണ്ടിയിലും. മെയ് 7നാണ് അവസാന ഏകദിനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com