'ഷഹീന് മുന്‍പില്‍ തട്ടിമുട്ടി നില്‍ക്കരുത്, ആക്രമിക്കണം'; ഇന്ത്യന്‍ താരങ്ങളോട് ഗംഭീര്‍  

പരിക്കിന് ശേഷം ഷഹീന്‍ അഫ്രീദി ആദ്യമായി കളിക്കാനിറങ്ങുന്നത് ഇന്ത്യക്കെതിരെയാവും
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പില്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദിക്കെതിരെ ഇന്ത്യ ആക്രമിച്ച് കളിക്കണമെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. എങ്ങനെയെങ്കിലും ഷഹീന്റെ ഓവര്‍ അതിജീവിക്കുക എന്നതാവരുത് ലക്ഷ്യമെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു. 

ബാക്ക്‌ലിഫ്റ്റിന്റെ കാര്യത്തിലായാലും ഫൂട്ട് വര്‍ക്കിലായാലും അതിജീവിക്കുക എന്ന ലക്ഷ്യമാവരുത് ഉണ്ടാവേണ്ടത്. ട്വന്റി20 ക്രിക്കറ്റില്‍ അതിജീവിക്കുക എന്ന ലക്ഷ്യവും വെച്ച് കളിക്കാനാവില്ല. ന്യൂബോളില്‍ ഷഹീന്‍ ആക്രമണകാരിയാണെന്ന് എനിക്കറിയാം. എങ്കിലും ഷഹീന് എതിരെ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യാനാണ് നോക്കേണ്ടത്. ഷോട്ട് കളിക്കുമ്പോള്‍ ടൈമിങ് ശരിയാണ് എന്ന് ഉറപ്പാക്കുകയാണ് വേണ്ടത്, ഗംഭീര്‍ ചൂണ്ടിക്കാണിക്കുന്നു. 

ബാബറിനേയും റിസ്വാനേയും കരുതിയിരിക്കണം

പരിക്കിന് ശേഷം ഷഹീന്‍ അഫ്രീദി ആദ്യമായി കളിക്കാനിറങ്ങുന്നത് ഇന്ത്യക്കെതിരെയാവും. കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് മുന്‍പില്‍ ഇന്ത്യ എത്തിയപ്പോള്‍ ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. ഷഹീന്റെ ന്യൂബോള്‍ സ്‌പെല്ലില്‍ പിടിച്ചുനില്‍ക്കാന്‍ രോഹിത്തിനും രാഹുലിനും കഴിഞ്ഞില്ല. 

ഇന്ത്യന്‍ ബൗളര്‍മാര്‍ ബാബറിനേയും റിസ്വാനേയും കരുതിയിരിക്കണം എന്നാണ് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്. പവര്‍പ്ലേയില്‍ ഒറ്റയ്ക്ക് നിന്ന് റണ്‍സ് കണ്ടെത്താന്‍ കഴിയുന്ന താരമാണ് റിസ്വാന്‍. പേസ് നിലനിര്‍ത്തി എറിയുക. ബാബര്‍ സമയമെടുത്താണ് തുടങ്ങുക. ഈ ബാറ്റേഴ്‌സിനെ കുറിച്ച് വ്യക്തമായ ബോധ്യത്തോടെ വേണം ഇറങ്ങാന്‍ എന്നും ഇര്‍ഫാന്‍ പഠാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com