2021-22ല്‍ എന്‍സിഎയിലേക്ക് വന്നത് 23 കളിക്കാര്‍; തിരിഞ്ഞുനോക്കാതെ വിരാട് കോഹ്‌ലി!

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ ഫിറ്റ്‌നസ് മികവ് വ്യക്തമാക്കി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ റിപ്പോര്‍ട്ട്
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി
വിരാട് കോഹ്‌ലി/ഫോട്ടോ: എഎഫ്പി

ബെംഗളൂരു: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ ഫിറ്റ്‌നസ് മികവ് വ്യക്തമാക്കി നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ റിപ്പോര്‍ട്ട്. 2021-22 സീസണില്‍ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെട്ട 23 കളിക്കാര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് റിഹാബിലിറ്റേഷനായി എത്തി. എന്നാല്‍ ഇതില്‍ കോഹ്‌ലിയില്ല. 

ബിസിസിഐ സിഇഒ ഹെമങ് അമിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വനിതാ, പുരുഷ ടീമുകളിലെ 70 കളിക്കാരാണ് 2021-22 സീസണില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിയത്. അതില്‍ 23 കളിക്കാര്‍ സീനിയര്‍ ടീമിലുള്ളവര്‍. രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത്, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവര്‍ ഈ 23 പേരില്‍ ഉള്‍പ്പെടുന്നു. 

ഈ 70 കളിക്കാരില്‍ 23 കളിക്കാര്‍ സീനിയര്‍ പുരുഷ ടീമില്‍ നിന്നും 25 പേര്‍ ഇന്ത്യ എ ടീമില്‍ നിന്നും ഒരു താരം ഇന്ത്യ അണ്ടര്‍ 19 ടീമില്‍ നിന്നും 7 താരങ്ങള്‍ സീനിയര്‍ വനിതാ ടീമില്‍ നിന്നുമാണ്. 14 താരങ്ങള്‍ പല സംസ്ഥാനങ്ങളില്‍ നിന്നും. 

കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് കോഹ് ലിക്ക് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തേണ്ടതായി വന്നിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം വിരാട് കോഹ് ലി ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരുന്നു. ഫോം കണ്ടെത്താനാവാതിരുന്നതിനെ തുടര്‍ന്നാണ് ഇത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com