'ഞാന്‍ ദീപ്തിയല്ല, അങ്ങനെ ചെയ്യുകയും ഇല്ല, എന്നാല്‍ ക്രീസ് വിടരുത്'; ബട്ട്‌ലറോട് സ്റ്റാര്‍ക്

നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ക്രീസ് ലൈന്‍ വിട്ട ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറിന് മുന്നറിയിപ്പ് നല്‍കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

കാന്‍ബറ: നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ക്രീസ് ലൈന്‍ വിട്ട ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറിന് മുന്നറിയിപ്പ് നല്‍കി ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ക്രീസില്‍ വെച്ച് ഇരുവരും തമ്മിലുണ്ടായ വാക് പോരാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. 

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 5ാം ഓവറിലാണ് സംഭവം. ഡേവിഡ് മലന്‍ സ്‌ട്രൈക്ക് ചെയ്യ്ുമ്പോള്‍ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ബട്ട്‌ലര്‍ ക്രീസ് ലൈന്‍ വിട്ടിറങ്ങി. എന്നാല്‍ ബട്ട്‌ലര്‍ തന്റെ ഡെലിവറി പൂര്‍ത്തിയാക്കി. സ്റ്റാര്‍ക്കിന്റെ നേരെയാണ് മലന്‍ അടിച്ചത്. പന്ത് കയ്യിലെടുത്ത് റണ്‍അപ്പിനായി സ്റ്റാര്‍ക്ക് മടങ്ങുമ്പോഴാണ് ബട്ട്‌ലറിന് മുന്നറിയിപ്പ് നല്‍കിയത്. 

ഞാന്‍ ദീപ്തിയല്ല, ഞാനത് ചെയ്യില്ല. അതിനര്‍ഥം നിങ്ങള്‍ക്ക് ക്രീസ് വിട്ടിറങ്ങാം എന്നല്ല എന്നാണ് ബട്ട്‌ലറിനോട് സ്റ്റാര്‍ക്ക് പറഞ്ഞത്. ഞാന്‍ ക്രീസ് വിട്ട് ഇറങ്ങിയെന്ന് തോന്നുന്നില്ലെന്ന് ബട്ട്‌ലര്‍ മറുപടിയായി പറഞ്ഞു.

മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കേണ്ടി വന്നു. 12 ഓവറായി ചുരുക്കിയ കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 112 റണ്‍സ് ആണ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത്. 12 ഓവറില്‍ 130 എന്ന വിജയ ലക്ഷ്യം മുന്‍പില്‍ കണ്ട് ഇറങ്ങിയ ഓസ്‌ട്രേലിയ 30-3 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ മഴ എത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com