ഗാംഗുലി അധികാരമേല്‍ക്കുമ്പോള്‍ 3648 കോടി; ഇന്ന് അക്കൗണ്ടിലുള്ളത് 9629 കോടി; ബിസിസിഐ ഖജനാവ് നിറച്ച് മടക്കം

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിസിസിഐയുടെ സമ്പത്ത് 3648 കോടിയില്‍ നിന്ന് 9629 കോടിയായി ഉയര്‍ന്നു
സൗരവ് ഗാംഗുലി- ജയ് ഷാ
സൗരവ് ഗാംഗുലി- ജയ് ഷാ

മുംബൈ: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബിസിസിഐയുടെ സമ്പത്ത് 3648 കോടിയില്‍ നിന്ന് 9629 കോടിയായി ഉയര്‍ന്നു. ഏകദേശം ആറായിരം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടായതായി ബിസിസിഐ മുന്‍ ട്രഷററും ഐപിഎല്‍ ചെയര്‍മാനുമായ അരുണ്‍ ധമാല്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വ്യക്തമാക്കി.

സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിക്ക് പിന്നാലെ 2019ലാണ് ബിസിസിഐയുടെ പുതിയ ഭരണസമിതി അധികാരമേറ്റത്. അ്ന്ന് ബിസിസിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 3648 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 9629 കോടിയാക്കിയാണ് പുതിയ സമിതിക്ക് ഞങ്ങള്‍ കൈമാറുന്നത്. അന്ന് അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്നതിന്റെ മൂന്നിരട്ടിയായി ധുമാല്‍ പറഞ്ഞു.

സംസ്ഥാന അസോസിയേഷനുകള്‍ക്ക് നല്‍കുന്ന ഫണ്ട് വിതരണത്തില്‍ അഞ്ച് മടങ്ങിന്റെ വര്‍ധനവുണ്ടാക്കാനും ഈ കമ്മറ്റിക്ക് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com