കോഹ്‌ലിയെ നോക്കിയാല്‍ മതി, സമ്മര്‍ദ നിമിഷങ്ങളില്‍ എങ്ങനെ കളിക്കണം എന്ന് പഠിക്കാം: ഋഷഭ് പന്ത് 

സമ്മര്‍ദ ഘട്ടങ്ങളില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് കോഹ്‌ലി കാണിച്ചു തരുന്നതായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ഋഷഭ് പന്ത്
ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി(ഫയല്‍)
ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി(ഫയല്‍)

മെല്‍ബണ്‍: സമ്മര്‍ദ ഘട്ടങ്ങളില്‍ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്ന് കോഹ്‌ലി കാണിച്ചു തരുന്നതായി ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ ഋഷഭ് പന്ത്. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇറങ്ങുന്നതിന് മുന്‍പായാണ് പന്തിന്റെ പ്രതികരണം. 

ഓരോ സാഹചര്യങ്ങളിലും എങ്ങനെ കളിക്കണം എന്ന് കോഹ് ലി പഠിപ്പിച്ച് തരുന്നു. ക്രിക്കറ്റിനൊപ്പമുള്ള യാത്രയില്‍ മുന്നേറാന്‍ അത് സഹായിക്കും. അതിനാല്‍ കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യുക എന്നത് സന്തോഷിപ്പിക്കുന്നതായും പന്ത് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ലോകകപ്പില്‍ കോഹ് ലിയും പന്തും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ട് കണ്ടെത്തിയിരുന്നു. 39 റണ്‍സ് ആണ് പന്ത് അന്ന് പാകിസ്ഥാന് എതിരെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ പാകിസ്ഥാന്‍ 10 വിക്കറ്റിന്റെ ജയത്തിലേക്ക് എത്തി. 

ഇന്ത്യാ-പാക് മത്സരം സ്‌പെഷ്യല്‍ ഫീലിങ് 

ഒരോവറില്‍ തന്നെ ഹസന്‍ അലിക്കെതിരെ ഞാന്‍ രണ്ട് സിക്‌സ് പറത്തി. റണ്‍റേറ്റ് ഉയര്‍ത്താനാണ് ഞാനും കോഹ് ലിയും ശ്രമിച്ചത്. തുടക്കത്തില്‍ തന്നെ കൂടുതല്‍ വിക്കറ്റുകള്‍ ഞങ്ങള്‍ക്ക് നഷ്ടമായിരുന്നു. റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് ഒറ്റക്കൈ കൊണ്ട് രണ്ട് സിക്‌സ് ഞാന്‍ പറത്തിയത്, എന്റെ സ്‌പെഷ്യല്‍ ഷോട്ട്...പന്ത് പറയുന്നു. 

പാകിസ്ഥാനെതിരെ കളിക്കുക എന്നത് സ്‌പെഷ്യല്‍ ഫീലിങ് ആണ്. കാരണം എപ്പോഴും ഇന്ത്യാ-പാക് മത്സരത്തിന് ചുറ്റും ഒരു പ്രത്യേക ആവേശം ഉണ്ടാവും. വൈകാരികമായിരിക്കും കാര്യങ്ങള്‍ക്ക്. ഞങ്ങള്‍ക്ക് മാത്രമല്ല, ആരാധകര്‍ക്കും എല്ലാവര്‍ക്കും. ഒരു വ്യത്യസ്തമായ അനുഭവമാണ്. ദേശിയ ഗാനം പാടാന്‍ നില്‍ക്കുമ്പോള്‍ എനിക്ക് രോമാഞ്ചമുണ്ടാവാറുണ്ട്, ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com