കളം നിറഞ്ഞ് നോഹ, അവസരം തുലച്ച് ചെന്നൈയിന്‍; തകര്‍പ്പന്‍ ജയം; എഫ്‌സി ഗോവ തലപ്പത്ത്

കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ഗോവയ്ക്ക് ആറ് പോയിന്റുകള്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ തകര്‍ത്ത് എഫ്‌സി ഗോവ. ചെന്നൈയിന്റെ തട്ടകത്തില്‍ നടന്ന പോരിലാണ് ഗോവയുടെ തകര്‍പ്പന്‍ ജയം. ജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. 

കളിച്ച രണ്ട് മത്സരങ്ങളിലും വിജയിച്ച ഗോവയ്ക്ക് ആറ് പോയിന്റുകള്‍. മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാമത്.

മത്സരത്തിലുടനീളം തുലച്ചു കളഞ്ഞ അവസരങ്ങള്‍ ഓര്‍ത്ത് ചെന്നൈയിന് നെടുവീര്‍പ്പിടാം. പത്താം മിനിറ്റിലും 90ാം മിനിറ്റിലുമാണ് ഗോവയുടെ ഗോളുകള്‍ പിറന്നത്. പത്താം മിനിറ്റില്‍ റെഡീം ടിലാങ്ങും 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി ടടൈമിലെത്തിയപ്പോള്‍ നോഹ സദാവോയിയും ലക്ഷ്യം കണ്ടു. 

മത്സരത്തിന്റെ 10ാം മിനിറ്റിലാണ് ഗോവ ആദ്യ ഗോളടിച്ചത്. നോഹ സദാവോയിയുടെ മികച്ച ക്രോസ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ റെഡീം വലയിലെത്തിച്ചു. 

ഗോള്‍ വഴങ്ങിയ ശേഷം ചെന്നൈയിന്‍ ആക്രമണം കടുപ്പിച്ചു. ഗോവ ഗോള്‍കീപ്പര്‍ ധീരജിന്റെ ഉജ്ജ്വല പ്രകടനം ചെന്നൈയിന് വെല്ലുവിളിയായി.

പിന്നീട് നിരവധി അവസരങ്ങളാണ് ചെന്നൈയിനെ തേടി എത്തി. പക്ഷേ ഒന്നു പോലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. 

രണ്ടാം പകുതിയില്‍ ധീരജ് പരിക്കേറ്റ് പുറത്തായത് ഗോവയ്ക്ക് ആശങ്ക നല്‍കി. കോര്‍ണര്‍ കിക്ക് തടയുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇതോടെ ധീരജിന് പകരം ഗോള്‍കീപ്പര്‍ അര്‍ഷ്ദീപ് സിങ് കളിക്കാനിറങ്ങി. അര്‍ഷ്ദീപും വന്‍ മതിലായതോടെ ചെന്നൈയിന്‍ ഗോള്‍ നേടാനാകാതെ കുരുങ്ങി.

12 മിനിറ്റാണ് റഫറി അധികസമയമായി നല്‍കിയത്. ചെന്നൈയിന്‍ ആക്രമിച്ചാണ് കളിച്ചത്. ഇതിനിടയില്‍ ഗോവ രണ്ടാം ഗോളടിച്ചു.

ശിഥിലമായിക്കിടന്ന ചെന്നൈയിനിന്റെ പ്രതിരോധത്തിന്റെ പാളിച്ച മുതലെടുത്ത നോഹ സദാവോയി അനായാസം ഗോളടിച്ച് ടീമിന് വിജയമുറപ്പിച്ചു. ആദ്യ ഗോളിന് വഴിയൊരുക്കുകയും വിജയമുറപ്പിച്ച് രണ്ടാം ഗോള്‍ നേടിയും നോഹ കളം നിറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com