'V ആയി മാത്രം കളിക്കണം'; ഷഹീന്‍ അഫ്രീദിയെ നേരിടാന്‍ തന്ത്രം പറഞ്ഞ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

ഹീന്‍ അഫ്രീദിയെ എങ്ങനെ നേരിടണം എന്നതില്‍ ഇന്ത്യന്‍ ബാറ്റേഴ്‌സിന് തന്ത്രങ്ങള്‍ നിര്‍ദേശിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മെല്‍ബണ്‍: 2021ലെ ട്വന്റി20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദിയുടെ ന്യൂബോള്‍ സ്‌പെല്ലാണ് ഇന്ത്യയുടെ താളം തെറ്റിച്ചത്. 2022ലേക്ക് എത്തുമ്പോഴും ട്വന്റി20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദി ഇന്ത്യന്‍ ബാറ്റേഴ്‌സിന് വെല്ലുവിളി ഉയര്‍ത്തുന്നു. എന്നാല്‍ ഷഹീന്‍ അഫ്രീദിയെ എങ്ങനെ നേരിടണം എന്നതില്‍ ഇന്ത്യന്‍ ബാറ്റേഴ്‌സിന് തന്ത്രങ്ങള്‍ നിര്‍ദേശിക്കുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

അറ്റാക്കിങ് ബൗളറാണ് ഷഹീന്‍. വിക്കറ്റ് ലക്ഷ്യമാക്കി എറിയാന്‍ ഇഷ്ടപ്പെടുന്ന ബൗളര്‍. പന്ത് പിച്ച് ചെയ്യുന്നതിന് മുന്‍പും, പിച്ച് ചെയ്തതിന് ശേഷമുള്ള വേരിയേഷനിലൂടെയും തന്റെ പേസ് വഴി ബാറ്റേഴ്‌സിനെ വീഴ്ത്താന്‍ ഷഹീന്‍ അഫ്രീദിക്ക് കഴിയും. അങ്ങനെ വരുമ്പോള്‍ ഷഹീന് എതിരെ സ്‌ട്രെയ്റ്റ് ആയി കളിക്കണം, V ആയി കളിക്കണം, സച്ചിന്‍ പറയുന്നു. 

ട്രിഗര്‍ മൂവ്‌മെന്റും ശ്രദ്ധിക്കണം

മിഡ് ഓഫിലൂടെയും മിഡ് ഓണിലൂടേയും റണ്‍സ് കണ്ടെത്താന്‍ പാകത്തില്‍ ഷഹീന് എതിരെ കളിക്കണം എന്നാണ് V തന്ത്രത്തിലൂടെ സച്ചിന്‍ നിര്‍ദേശിക്കുന്നത്. ഇതിനൊപ്പം ഇന്ത്യന്‍ താരങ്ങളുടെ ട്രിഗര്‍ മൂവ്‌മെന്റുകളെ സംബന്ധിച്ചും സച്ചിന്‍ നിര്‍ദേശം നല്‍കുന്നു. 

ട്രിഗര്‍ മൂവ്‌മെന്റ് ഒരു മുന്നൊരുക്കമാണ്. അല്ലാതെ ഷോട്ട് കളിക്കുന്നതല്ല. ആ ഡെലിവറിയില്‍ ഷോട്ട് കളിക്കേണ്ട എന്നാണ് തീരുമാനിക്കുന്നത് എങ്കില്‍ ട്രിഗര്‍ മൂവ്‌മെന്റ് ഫ്രണ്ട് ഫൂട്ടിലോ ബാക്ക് ഫൂട്ടിലോ ആയിരിക്കും. ഇവിടെ ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ പിന്നെ ഫ്രണ്ട് ഫൂട്ടിലേക്ക് വരാന്‍ സാധിക്കില്ല. ട്രിഗര്‍ മൂവ്‌മെന്റ് പന്ത് നേരിടാനുള്ള മുന്നൊരുക്കമാണ്, സച്ചിന്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com