ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന പാക് ഭീഷണി; രോഹിത് ശര്‍മയുടെ പ്രതികരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd October 2022 01:00 PM |
Last Updated: 22nd October 2022 01:00 PM | A+A A- |

രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
മെല്‍ബണ്‍: ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്‍പായാണ് രോഹിത് ശര്‍മ മാധ്യമങ്ങളുടെ മുന്‍പിലേക്ക് എത്തിയത്. പാകിസ്ഥാന്‍ വേദിയാവുന്ന ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ പിന്മാറുന്നതിനെ ചൊല്ലിയുള്ള ചോദ്യവും ഇവിടെ രോഹിത്തിന് നേര്‍ക്ക് വന്നു. എന്നാല്‍ ഇപ്പോള്‍ ട്വന്റി20 ലോകകപ്പില്‍ മാത്രമാണ് ശ്രദ്ധ എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പ്രതികരിച്ചത്.
ഈ ലോകകപ്പിലേക്ക് ഇപ്പോള്‍ ശ്രദ്ധിക്കാം എന്നാണ് എന്റെ അഭിപ്രായം. കാരണം അതാണ് നമുക്ക് മുന്‍പില്‍ ഇപ്പോള്‍ പ്രധാനപ്പെട്ടതായുള്ളത്. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നോര്‍ത്ത് ആശങ്കപ്പെടേണ്ടതില്ല. അങ്ങനെ ചിന്തിക്കുന്നതില്‍ കാര്യമില്ല. ബിസിസിഐ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. നാളത്തെ കളിയില്‍ മാത്രമാണ് ഇപ്പോള്‍ ഞങ്ങളുടെ ശ്രദ്ധ, രോഹിത് വ്യക്തമാക്കി.
പാകിസ്ഥാനെ നേരിടാനൊരുങ്ങി ഇന്ത്യ
എല്ലാ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തേണ്ടതുണ്ട് എങ്കില്‍ അതിന് മടിക്കില്ലെന്നും രോഹിത് വ്യക്തമാക്കി. പ്ലേയിങ് ഇലവന്റെ ഫ്‌ളെക്‌സിബിളിറ്റിക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഒന്നോ രണ്ടോ മാറ്റങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഓരോ മത്സരത്തിലും വേണ്ടി വന്നാല്‍ അത് ചെയ്യും. കളിക്കാരുടെ ഇപ്പോഴത്തെ ഫോം മാത്രമാണ് നോക്കുന്നത് എന്നും രോഹിത് പറയുന്നു.
ഞായറാഴ്ച പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരം. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20യില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനും ഇന്ത്യയും ഓരോ ജയം വീതം നേടി. എന്നാല്‍ മെല്‍ബണില്‍ നാളെ ഷഹീന്‍ അഫ്രീദി ഉള്‍പ്പെടെയുള്ള പാക് ബൗളര്‍മാര്‍ക്കെതിരെ ഇന്ത്യന്‍ നിര എങ്ങനെയാവും പ്രതികരിക്കുക എന്നത് ആരാധകരില്‍ ആകാംക്ഷ നിറയ്ക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
വേണ്ടിവന്നാല്‍ എല്ലാ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തും: രോഹിത് ശര്‍മ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ