രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ/ഫോട്ടോ: എഎഫ്പി

വേണ്ടിവന്നാല്‍ എല്ലാ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തും: രോഹിത് ശര്‍മ

ഓരോ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുന്നത് ടീമിനെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
Published on

മെല്‍ബണ്‍: ഓരോ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ മാറ്റം വരുത്തുന്നത് ടീമിനെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുന്‍പായി മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയപ്പോഴാണ് രോഹിത്തിന്റെ വാക്കുകള്‍. 

പ്ലേയിങ് ഇലവന്‍ സംബന്ധിച്ച് തുറന്ന സമീപനമാണ് എനിക്കുള്ളത്. ഓരോ മത്സരത്തിലും പ്ലേയിങ് ഇലവനില്‍ ഒന്നോ രണ്ടോ മാറ്റങ്ങള്‍ വരുത്തുന്നതില്‍ എനിക്ക് പ്രശ്‌നം തോന്നുന്നില്ല. പ്ലേയിങ് ഇലവനില്‍ ഫ്‌ളെക്‌സിബിളിറ്റി ഉണ്ടാവണം. കളിക്കാരുടെ ഇപ്പോഴത്തെ ഫോം എന്ത് എന്നത് മാത്രമാണ് വിഷയം എന്നും രോഹിത് പറഞ്ഞു. 

പാകിസ്ഥാന് എതിരെ ജയിക്കുക എന്നത് സമ്മര്‍ദമല്ല, വെല്ലുവിളിയാണ്‌

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ട്വന്റി20 ക്രിക്കറ്റില്‍ 29 കളിക്കാരെയാണ് ഇന്ത്യ കളിപ്പിച്ചത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് മികവ് കാണിക്കാനാവുന്നില്ല എന്ന് രോഹിത് സമ്മതിക്കുന്നു. എന്നാല്‍ അത് വെല്ലുവിളിയായാണ് കാണുന്നത് എന്നും സമ്മര്‍ദമല്ല എന്നും രോഹിത് വ്യക്തമാക്കി. 

പാകിസ്ഥാന് എതിരെ ജയിക്കുക എന്നത് വെല്ലുവിളിയായാണ് കാണുന്നത്, സമ്മര്‍ദമായല്ല. കഴിഞ്ഞ 9 വര്‍ഷമായി ഐസിസി കിരീടം നേടാന്‍ ഞങ്ങള്‍ക്കായിട്ടില്ല. ഇതുപോലൊരു ടീമിനെ ലഭിച്ചിട്ടും അതിനായില്ല എന്നത് നിരാശപ്പെടുത്തുന്നതാണ്, രോഹിത് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com