കിരീട സാധ്യത അര്‍ജന്റീനയ്ക്ക്, കാരണം മെസിയാണ് അവരെ നയിക്കുന്നത്: ലെവന്‍ഡോസ്‌കി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2022 10:04 AM  |  

Last Updated: 22nd October 2022 10:04 AM  |   A+A-   |  

messi_lewandowski

ഫോട്ടോ: ട്വിറ്റര്‍

 

മാഡ്രിഡ്: ഖത്തര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത അര്‍ജന്റീനക്കാണെന്ന് പോളണ്ട് മുന്നേറ്റ നിര താരം ലെവന്‍ഡോസ്‌കി. മെസി എന്ന ഇതിഹാസമാണ് അവരുടെ ലീഡര്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് ലെവന്‍ഡോസ്‌കിയുടെ പ്രതികരണം. 

കിരീട സാധ്യതയുള്ള ടീമുകളില്‍ ഒന്ന് അര്‍ജന്റീനയാണ്. ലയണല്‍ മെസി എന്ന ഇതിഹാസമാണ് അവരെ നയിക്കുന്നത്. അര്‍ജന്റീനക്കെതിരായ മത്സരം ബുദ്ധിമുട്ടേറിയതാവും എന്ന് ഉറപ്പാണ്. പ്രതിഭാധനരായ ഒരുപാട് താരങ്ങള്‍ ഉള്ള ടീമിനെതിരെ കളിക്കാന്‍ സാധിക്കുക എന്നത് വലിയ കാര്യമാണെന്നും ലെവന്‍ഡോസ്‌കി പറഞ്ഞു. 

ഡിസംബര്‍ ഒന്നിനാണ് അര്‍ജന്റീനയും പോളണ്ടും തമ്മിലുള്ള മത്സരം

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയും പോളണ്ടും ഗ്രൂപ്പ് സിയിലാണ്. ഡിസംബര്‍ ഒന്നിനാണ് അര്‍ജന്റീനയും പോളണ്ടും തമ്മിലുള്ള മത്സരം. മെസിയും ലെവന്‍ഡോസ്‌കിയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് ആരാധകരുടെ ആകാംക്ഷ കൂട്ടുന്നത്. മെക്‌സിക്കോ, സൗദി എന്നിവരാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകള്‍. 

ഖത്തര്‍ ലോകകപ്പില്‍ കിരീട സാധ്യതയുള്ള ടീമിനെ കുറിച്ച് ചോദിച്ചപ്പോള്‍ രണ്ട് ടീമുകളുടെ പേരാണ് മെസി പറഞ്ഞത്. എംബാപ്പെയുടെ ഫ്രാന്‍സും നെയ്മറുടെ ബ്രസീലും. ഇവരാണ് ടോപ് ഫേവറിറ്റുകള്‍ എന്നാണ് അര്‍ജന്റൈന്‍ ഇതിഹാസ താരം പ്രതികരിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കളം നിറഞ്ഞ് നോഹ, അവസരം തുലച്ച് ചെന്നൈയിന്‍; തകര്‍പ്പന്‍ ജയം; എഫ്‌സി ഗോവ തലപ്പത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ