ഞെട്ടി ഓസ്‌ട്രേലിയ; ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് മുന്നില്‍ വീണു; കനത്ത തോല്‍വി

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ ആദ്യ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്ത് ന്യൂസിലന്‍ഡ്. 89 റണ്‍സിന്റെ മിന്നും വിജയമാണ് കെയ്ന്‍ വില്ല്യംസനും സംഘവും സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തപ്പോള്‍ മറുപടി പറയാനിറങ്ങിയ ഓസീസിന്റെ പോരാട്ടം 17.1 ഓവറില്‍ 111 റണ്‍സില്‍ അവസാനിച്ചു. 

മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ടിം സൗത്തി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓസീസിനെ തകര്‍ത്തെറിഞ്ഞു. ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റും ലോകി ഫെര്‍ഗൂസന്‍, ഇഷ് സോധി എന്നിവര്‍ ഓരോ വിക്കറ്റും നേടി. 

28 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെലാണ് ടോപ് സ്‌കോറര്‍. പാറ്റ് കമ്മിന്‍ 21 റണ്‍സും മിച്ചല്‍ സ്റ്റാര്‍ക്ക് 16 റണ്‍സും എടുത്തു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (13), ടിം ഡേവിഡ് (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ട് പേര്‍. ബാക്കിയുള്ളവരെല്ലാം രണ്ടക്കം കാണാതെ മടങ്ങി. 

നേരത്തെ ടോസ് ന്യൂസിലന്‍ഡിനെ ബാറ്റിങിനയച്ച ഓസീസ് തന്ത്രം തുടക്കത്തില്‍ തന്നെ പാളി. നാലോവര്‍ പിന്നിടുമ്പോഴേയ്ക്കും കിവികള്‍ സ്‌കോര്‍ 50 കടത്തി. ഫിന്‍ അല്ലന്‍, ഡെവോണ്‍ കോണ്‍വെ എന്നിവര്‍ ചേര്‍ന്ന് മിന്നും തുടക്കമാണ് അവര്‍ക്ക് നല്‍കിയത്. 

അല്ലന്‍ വെറും 16 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 42 റണ്‍സ് വാരി. അല്ലന്റെ വിക്കറ്റാണ് കിവികള്‍ക്ക് ആദ്യം നഷ്ടമായത്. കോണ്‍വെയാണ് കിവികളുടെ ടോപ് സ്‌കോറര്‍. 58 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 92 റണ്‍സ് വാരി കോണ്‍വെ പുറത്താകാതെ നിന്നു. 

ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ (23), ഗ്ലെന്‍ ഫിലിപ്പ് (12) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. 26 റണ്‍സുമായി ജെയിംസ് നീഷം കോണ്‍വെയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com