സര്‍വം കോഹ്‌ലി മയം! എടുത്തുയര്‍ത്തി രോഹിത്; കെട്ടിപ്പിടിച്ച് ദ്രാവിഡ് (വീഡിയോ)

വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരായ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. ദീപാവലി ആഘോഷത്തിലേക്ക് കടന്ന രാജ്യത്തിന് ടീം സമ്മാനിച്ച മികച്ച മധുരം. സമീപകാലത്ത് ഇന്ത്യ നേടിയ ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ് മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് കണ്ടത്. 

വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യക്ക് ജയം ഒരുക്കിയത്. ഇന്ത്യയുടെ വിജയത്തോടൊപ്പം കോഹ്‌ലിയുടെ ഇന്നിങ്‌സും ശ്രദ്ധേയമായി. 

റണ്‍സ് പിന്തുടരുമ്പോള്‍ എക്കാലത്തും കരുത്തു കാട്ടിയ കോഹ്‌ലി അതേ മനഃസാന്നിധ്യം ഇവിടെ പുറത്തെടുത്തു. ഫലം മാറിമറിഞ്ഞ പോരാട്ടത്തില്‍ ഒരു ഭാഗത്ത് കോഹ്‌ലി ഉറച്ചു നിന്നതാണ് നിര്‍ണായകമായത്. ഏതാണ്ട് ഒറ്റയ്ക്കാണ് താരം പോരാട്ടം പാക് ക്യാമ്പിലേക്ക് നയിച്ചത്. 

വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ മൈതാനത്തേക്ക് ഓടിയെത്തി കോഹ്‌ലിയെ എടുത്തുയര്‍ത്തിയാണ് ആഘോഷിച്ചത്. രോഹിതിന് പിന്നാലെ കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവരും വന്ന് കോഹ്‌ലിയെ പൊതിയുന്നുണ്ട്. 

ഈ ആഘോഷങ്ങള്‍ കടന്ന് ഡ്രസിങ് റൂമിലേക്ക് എത്തിയപ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡ് കാത്തുനില്‍പ്പുണ്ടായിരുന്നു. കെട്ടിപ്പിടിച്ചാണ് ദ്രാവിഡ് കോഹ്‌ലിയെ എതിരേറ്റത്. ഇതിന്റെ വിഡീയോകള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com