മഴ മാറി മാനം തെളിയുന്നു; ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍

പരിശീലന മത്സരത്തില്‍ റഹ്മനുള്ള ഗുര്‍ബാസിനെ വീഴ്ത്തിയ യോര്‍ക്കറിലൂടെ പാക് പേസര്‍ ഷഹീന്‍ അഫ്രീദി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു കഴിഞ്ഞു
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പില്‍ ഇന്ന് ക്രിക്കറ്റ് ലോകം കാത്തിരുന്ന പോര്. രോഹിത് ശര്‍മയുടെ ഇന്ത്യ പാകിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. മഴ കളിമുടക്കിയേക്കും എന്നാണ് കാലാവസ്ഥാ പ്രവചനം എങ്കിലും മത്സരത്തിന്റെ തലേന്ന് മഴ മാറി നിന്നത് ആശ്വാസം നല്‍കുന്നു. 

പരിശീലന മത്സരത്തില്‍ റഹ്മനുള്ള ഗുര്‍ബാസിനെ വീഴ്ത്തിയ യോര്‍ക്കറിലൂടെ പാക് പേസര്‍ ഷഹീന്‍ അഫ്രീദി തന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു കഴിഞ്ഞു. ന്യൂബോളില്‍ ഷഹീന്‍ അഫ്രീദിയെ അതിജീവിക്കുക എന്നതാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളി. മികച്ച ഫോമില്‍ അല്ല രോഹിത് ശര്‍മയുടെ ബാറ്റിങ്. കെ എല്‍ രാഹുല്‍ ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. 

പാകിസ്ഥാന്റെ ആദ്യ 6 ബാറ്റേഴ്‌സും വലംകയ്യന്മാരാണ്

പാകിസ്ഥാന് എതിരെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങും നിര്‍ണായകമാവും. സൂര്യകുമാറിനെ എത്ര പെട്ടെന്ന് മടക്കാനാവും എന്നതാശ്രയിച്ചിരിക്കും പാകിസ്ഥാന്റെ സാധ്യതകള്‍. സ്പിന്നിനും പേസിനും എതിരെ കളിച്ച് യഥേഷ്ടം ബൗണ്ടറി കണ്ടെത്താന്‍ സൂര്യകുമാറിന് കഴിയും. 

പാകിസ്ഥാന്‍ ബാറ്റിങ് നിരയിലെ ആദ്യ 6 ബാറ്റേഴ്‌സും വലംകയ്യന്മാരാണ്. വലംകയ്യന്മാര്‍ തുടരെ വരുന്നത് ഒഴിവാക്കാന്‍ പലപ്പോഴും പാകിസ്ഥാന്‍ ഇടംകയ്യനായ മുഹമ്മദ് നവാസിനെ നേരത്തെ ഇറക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ ഇറക്കാന്‍ ഇന്ത്യ മുതിരുമോ എന്നറിയണം. 

പേസ് നിരയില്‍ ഭുവിയും അര്‍ഷ്ദീപ് സിങ്ങും സ്ഥാനം ഉറപ്പിക്കുമ്പോള്‍ മുഹമ്മദ് ഷമിയോ ഹര്‍ഷല്‍ പട്ടേലോ എന്ന ചോദ്യവും ഉയരുന്നു. പാകിസ്ഥാന്റെ പേസ് നിരയില്‍ ഷഹീന്‍ അഫ്രീദിയും ഹാരിസ് റൗഫും ഉറപ്പാണ്. മൂന്നാം ഫാസ്റ്റ് ബൗളറായ നസീം ഷാ, മുഹമ്മദ് വസീം എന്നിവര്‍ക്കാണ് സാധ്യത. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com