ഡികോക്കിന്റെ ഗ്ലൗസില്‍ പന്ത് തട്ടി, സിംബാബ്‌വെക്ക് 5 പെനാല്‍റ്റി റണ്‍സ്(വീഡിയോ) 

മഴ രസംകൊല്ലിയായ മത്സരത്തിന് ഇടയില്‍ സിംബാബ് വെക്ക് 5 പെനാല്‍റ്റി റണ്‍സ് ലഭിച്ചതും ചര്‍ച്ചയായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ഹൊബാര്‍ട്ട്: ട്വന്റി20 ലോകകപ്പില്‍ മഴ കളിച്ചതോടെ സൗത്ത് ആഫ്രിക്ക-സിംബാബ്‌വെ മത്സരം ഉപേക്ഷിച്ചിരുന്നു. 7 ഓവറായി മത്സരം പുനക്രമീകരിച്ചെങ്കിലും സൗത്ത് ആഫ്രിക്കയുടെ ചെയ്‌സ് 5 ഓവറിലേക്ക് പോലും എത്തിക്കാന്‍ മഴ അനുവദിച്ചില്ല. മഴ രസംകൊല്ലിയായ മത്സരത്തിന് ഇടയില്‍ സിംബാബ് വെക്ക് 5 പെനാല്‍റ്റി റണ്‍സ് ലഭിച്ചതും ചര്‍ച്ചയായി. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ 9 ഓവറില്‍ 79 റണ്‍സ് ആണ് കണ്ടെത്തിയത്. ഇവിടെ 9ാം ഓവറില്‍ 5 പെനാല്‍റ്റി റണ്‍സ് സിംബാബ് വെക്ക് ലഭിച്ചു. ഓവറിലെ മൂന്നാമത്തെ ഡെലിവറിയില്‍ ടോപ് എഡ്ജ് ആയി ഫൈന്‍ ലെഗ്ഗിലേക്ക് പോയ പന്തില്‍ സിംബാബ്‌വെ ബാറ്റര്‍ സിംഗിള്‍ എടുത്തു. എന്‍ഗിഡിയാണ് ഫൈന്‍ ലെഗ്ഗില്‍ നിന്ന് പന്ത് വിക്കറ്റ് കീപ്പറായ ഡിവില്ലിയേഴ്‌സിന് നേരെ എറിഞ്ഞത്. 

എന്‍ഗിഡിയുടെ ത്രോ പിടിക്കാന്‍ ഒരുങ്ങിയ ഡി കോക്ക് തന്റെ ഒരുകയ്യിലെ ഗ്ലൗസ് ഊരി. ഡികോക്ക് കയ്യില്‍ നിന്ന് ഊരിയ ഈ ഗ്ലൗസില്‍ പന്ത് കൊണ്ടതോടെയാണ് 5 പെനാല്‍റ്റി റണ്‍സ് സിംബാബ് വെക്ക് ലഭിച്ചത്. ഫീല്‍ഡിങ് ടീമിന്റെ വസ്തുക്കളില്‍ ഒന്നില്‍ പന്ത് തട്ടിയതിനാണ് അമ്പയര്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പെനാല്‍റ്റി റണ്‍സ് വിധിച്ചത്. 5 റണ്‍ അമ്പയര്‍ പെനാല്‍റ്റി നല്‍കിയത് കണ്ട് ബൗളര്‍ നോര്‍ജേയും അമ്പരന്നു. 

എംസിസി നിയമം 28.3.2 അനുസരിച്ച് പന്ത് ഫീല്‍ഡിങ് ടീമിന്റെ ഗ്രൗണ്ടില്‍ വെച്ചിരിക്കുന്ന ഹെല്‍മറ്റിലോ മറ്റ് വസ്തുക്കളിലോ തട്ടിയാല്‍ അത് ഡെഡ് ബോള്‍ ആവും. ഒപ്പം ബാറ്റിങ് സൈഡിന് 5 റണ്‍സ് പെനാല്‍റ്റിയായും അനുവദിക്കാം എന്നാണ് നിയമത്തില്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com