ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലിലേക്ക് ദൂരം 42 കിമീ; പരിശീലനം റദ്ദാക്കി ഇന്ത്യ, അതൃപ്തി 

ഐസിസി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ ഇന്ത്യന്‍ ടീം അതൃപ്തരാണെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം
രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ/എഎഫ്പി
രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ/എഎഫ്പി

സിഡ്‌നി: ട്വന്റി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിന് എതിരായ മത്സരത്തിന്റെ തലേന്ന് പരിശീലനം ഒഴിവാക്കി ഇന്ത്യന്‍ ടീം. ഗ്രൗണ്ടില്‍ നിന്ന് 42 കിമീ അകലെയാണ് ഇന്ത്യന്‍ ടീമിന് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് എന്നതില്‍ അതൃപ്തി വ്യക്തമാക്കിയാണ് പരിശീലനം ഒഴിവാക്കിയത്. 

ചൊവ്വാഴ്ച പരിശീലനത്തിന് പിന്നാലെ ചൂടില്ലാത്ത ഭക്ഷണം ഒരുക്കിയതിലും ഇന്ത്യന്‍ ടീമിന് അതൃപ്തി ഉണ്ടായിരുന്നു. പരിശീലനത്തിന് ശേഷം സാന്‍ഡ്‌വിച്ചാണ് ഉച്ചഭക്ഷണത്തിനായി ഒരുക്കിയിരുന്നത്. എന്നാല്‍ രണ്ട് മണിക്കൂര്‍ നീണ്ട കഠിനാധ്വാനം കഴിഞ്ഞെത്തുന്ന താരങ്ങള്‍ക്ക് ഇത് മതിയാവില്ല എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചത്. ടീം ഹോട്ടലില്‍ എത്തിയാണ് ഇന്ത്യ താരങ്ങളില്‍ പലരും പിന്നെ ഭക്ഷണം കഴിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. 

ടീം ഹോട്ടലും ഗ്രൗണ്ടും തമ്മിലുള്ള ദൂരം കാരണമാണ് പരിശീലനം ഒഴിവാക്കിയത് എന്ന് ഔദ്യോഗികമായി പറഞ്ഞിട്ടില്ല. എന്നാല്‍ ഐസിസി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങളില്‍ ഇന്ത്യന്‍ ടീം അതൃപ്തരാണെന്ന റിപ്പോര്‍ട്ടുകളാണ് ശക്തം. ചൊവ്വാഴ്ച ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയത്. ഒപ്പം ഹര്‍ദിക്കിനും സൂര്യകുമാറിനും അക്ഷര്‍ പട്ടേലിനും വിശ്രമം നല്‍കി. 

ലോകകപ്പിനായി എത്തിയ ഇന്ത്യന്‍ സംഘത്തിന് ആദ്യം ഫോര്‍ സ്റ്റാര്‍ ഹോട്ടലിലാണ് താമസ സൗകര്യം ഒരുക്കിയത് എന്ന വിമര്‍ശനവും ശക്തമായിരുന്നു. പാകിസ്ഥാന്‍, ഓസ്‌ട്രേലിയ എന്നീ ടീമുകള്‍ക്ക് ഫൈവ് സ്റ്റാര്‍ സൗകര്യമണ് ഒരുക്കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com