ഐപിഎല്‍ താര ലേലം ഇസ്താംബുളില്‍? ഫ്രാഞ്ചൈസികളുടെ പ്രതികരണം തേടി ബിസിസിഐ 

2023 സീസണിന് മുന്‍പായുള്ള ഐപിഎല്‍ താര ലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: 2023 സീസണിന് മുന്‍പായുള്ള ഐപിഎല്‍ താര ലേലത്തിന് ഇസ്താംബുള്‍ വേദിയായേക്കും. ബെംഗളൂരുവും വേദിയായി പരിഗണനയിലുണ്ട്. ഡിസംബര്‍ 16നാണ് താര ലേലം. 

ഐപിഎല്‍ താര ലേലം തുര്‍ക്കിയില്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ബിസിസിഐയുടെ പുതിയ ഭരണസമിതി 10 ഫ്രാഞ്ചൈസികളില്‍ നിന്നും അഭിപ്രായം തേടി. ഇക്കാര്യത്തില്‍ നവംബര്‍ ആദ്യ വാരത്തില്‍ അന്തിമ തീരുമാനം ഉണ്ടാവും. ഏതാനും വര്‍ഷം മുന്‍പ് ലണ്ടന്‍ ഐപിഎല്‍ താര ലേലത്തിന്റെ വേദിയായി ബിസിസിഐ പരിഗണിച്ചിരുന്നു. എന്നാല്‍ ഫ്രാഞ്ചൈസികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നതോടെ പിന്മാറി. 

എന്നാല്‍ ഇപ്പോള്‍ ഐപിഎല്ലില്‍ നിന്നുള്ള വരുമാനവും മീഡിയ റൈറ്റ് ഡീലുമെല്ലാം ഉയര്‍ന്നതോടെ തുര്‍ക്കിയില്‍ വെച്ച് താര ലേലം നടത്തുന്നതിന് അനുകൂല നിലപാടായിരിക്കും ഫ്രാഞ്ചൈസികള്‍ക്ക് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷം ആദ്യം നടന്ന ഐപിഎല്‍ മെഗാ താര ലേലം നടന്നത് ബെംഗളൂരുവില്‍ വെച്ചാണ്. 

ഐപിഎല്‍ താര ലേലത്തിന് മുന്‍പായി നവംബര്‍ 15നുള്ളില്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റ് ഫ്രാഞ്ചൈസികള്‍ നല്‍കണം. ഫ്രാഞ്ചൈസി റിലീസ് ചെയ്യുന്നവര്‍ മിനി താര ലേലത്തിലേക്ക് എത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com