സൗത്ത് ആഫ്രിക്കയ്ക്ക് 5 പെനാല്‍റ്റി റണ്‍സ്, പിഴച്ചത് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ക്ക് 

ബംഗ്ലാദേശിന് എതിരായ മത്സരത്തിലേക്ക് വന്നപ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് പെനാല്‍റ്റിയായി 5 റണ്‍സ് ലഭിച്ചു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സിഡ്‌നി: ഡികോക്കിന്റെ പിഴവിനെ തുടര്‍ന്ന് 5 റണ്‍സ് ആണ് സിംബാവ്‌വെക്ക് എതിരെ പെനാല്‍റ്റി ആയി സൗത്ത് ആഫ്രിക്ക വഴങ്ങിയത്. എന്നാല്‍ ബംഗ്ലാദേശിന് എതിരായ മത്സരത്തിലേക്ക് വന്നപ്പോള്‍ സൗത്ത് ആഫ്രിക്കയ്ക്ക് പെനാല്‍റ്റിയായി 5 റണ്‍സ് ലഭിച്ചു. 

ബംഗ്ലാദേശ് വിക്കറ്റ് കീപ്പറുടെ പിഴവാണ് സൗത്ത് ആഫ്രിക്കയ്ക്ക് പെനാല്‍റ്റി റണ്‍സ് നേടിക്കൊടുത്തത്. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 11ാം ഓവറില്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസന്‍ തന്റെ ഡെലിവറി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തന്നെ വിക്കറ്റ് കീപ്പര്‍ നുറുല്‍ ഹസന്‍ തന്റെ ഇടത്തേക്ക് നീങ്ങി. ഇതോടെയാണ് അമ്പയര്‍ സൗത്ത് ആഫ്രിക്കയ്ക്ക് പെനാല്‍റ്റി റണ്‍സ് വിധിച്ചത്. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക റൂസോയുടെ സെഞ്ചുറി ബലത്തില്‍ 205 റണ്‍സ് ആണ് കണ്ടെത്തിയത്. റൂസോയുടെ ട്വന്റി20യിലെ രണ്ടാമത്തെ സെഞ്ചുറിയാണ് ഇത്. ട്വന്റി20 ലോകകപ്പില്‍ സെഞ്ചുറി നേടുന്ന ആദ്യ സൗത്ത് ആഫ്രിക്കന്‍ താരവുമായി റൂസോ ഇവിടെ. കൂറ്റന്‍ വിജയ ലക്ഷ്യം ചെയ്‌സ് ചെയ്ത് ഇറങ്ങിയ ബംഗ്ലാദേശ് 10 ഓവറിലേക്ക് കളി എത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടപ്പെട്ട അവസ്ഥയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com