'സ്വാഗതം സിംബാവേ'! സ്‌പെല്ലിങ് എങ്കിലും കറക്ട് ആക്കു ബാബര്‍ ഭായ്; പാക് നായകന് ട്രോള്‍ 

അതിനിടെ ബാബര്‍ അസം ഏഴ് വര്‍ഷം മുന്‍പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെര്‍ത്ത്: ക്രിക്കറ്റ് ലോകം സമീപ കാലത്ത് കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നാണ് ടി20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്നത്. പാകിസ്ഥാനെ സിംബാബ്‌വെ ഒറ്റ റണ്ണിന് ഞെട്ടിച്ച പോരാട്ടത്തിന്റെ അലയൊലികള്‍ ക്രിക്കറ്റ് ലോകത്ത് ഇതുവരെ അവസാനിച്ചിട്ടില്ല. 

അതിനിടെ ബാബര്‍ അസം ഏഴ് വര്‍ഷം മുന്‍പ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പും ഇപ്പോള്‍ ആരാധകര്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. 2009ല്‍ ശ്രീലങ്കന്‍ ടീമിന് നേരെ തീവ്രവാദി ആക്രമണമുണ്ടായതിന് ശേഷം പാക് മണ്ണില്‍ ക്രിക്കറ്റ് കളിക്കാനായി എത്തിയ ആദ്യ ടെസ്റ്റ് ടീം സിംബാബ്‌വെയാണ്. അന്ന് സിംബാബ്‌വെ ടീമിന് സ്വാഗതം പറഞ്ഞ് ബാബര്‍ പോസ്റ്റ് ചെയ്ത ട്വീറ്റാണ് ഇപ്പോള്‍ വൈറലായി മാറിയത്. 

'സ്വാഗതം സിംബാവേ'- എന്നായിരുന്നു ബാബറിന്റെ ട്വീറ്റ്. സിംബാബ്‌വെ എന്നതിന് പകരം ബാബര്‍ 'സിംബാവേ' എന്നായിരുന്നു കുറിച്ചത്. ഈ ട്വീറ്റാണ് ഇപ്പോള്‍ പാക് നായകനെ ട്രോളാനായി ആരാധകര്‍ കുത്തിപ്പൊക്കിയിരിക്കുന്നത്. 

ബാബര്‍ ഭായ് ഒന്നുകില്‍ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യു. അല്ലെങ്കില്‍ ആ സ്‌പെല്ലിങ് ഒന്ന് കൃത്യമാക്കു. താങ്കളെ ഇങ്ങനെ ആരാധകര്‍ ട്രോളുന്നത് കാണാന്‍ കെല്‍പ്പില്ലാത്തത് കൊണ്ടാണ് പറയുന്നത്. എന്നായിരുന്നു ഒരു ആരാധകന്റെ സ്‌നേഹോപദേശം.

ഇന്ത്യയോടും പിന്നാലെ സിംബാബ്‌വെയോടും തോറ്റതോടെ പാകിസ്ഥാന്റെ സെമി സാധ്യതകളും തുലാസിലായി. തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റതും ബാറ്റിങില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാത്തതും ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കാര്യങ്ങളും പരുങ്ങലിലാക്കി. കടുത്ത വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങളും ആരാധകരും ക്യാപ്റ്റന് നേരെ ഉയര്‍ത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com