ഇനി ഒന്നു കാണട്ടെ 'മങ്കാദിങ്!'- ക്രീസിൽ സവിശേഷ നിൽപ്പുമായി സൂപ്പർ ​'ഗ്ലെൻ' (വീഡിയോ)

ശ്രീലങ്കക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിലാണ് താരത്തിന്റെ തന്ത്രം കണ്ടത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

സിഡ്‌നി: ക്രിക്കറ്റിലെ മങ്കാദിങ് വിക്കറ്റുകൾ ഐസിസി നിയമവിധേയമാക്കിയത് സമീപ കാലത്താണ്. ഇതിന് പിന്നാലെ മങ്കാദിങിനെ അനുകൂലിച്ചും പ്രതികൂലിച്ചും ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകളും ഉയർന്നു. അതിന്റെ അലകൾ ഇപ്പോഴും തീർന്നിട്ടില്ല. മങ്കാദിങ് ഔട്ടുകൾ ഒഴിവാക്കാനുള്ള ഒരു സവിശേഷ തന്ത്രവുമായി ബാറ്റ് വീശിയ ന്യൂസിലൻഡ് താരം ​ഗ്ലെൻ ഫിലിപ്സിന്റെ വീഡിയോ വൈറലായി മാറി. 

ശ്രീലങ്കക്കെതിരായ ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിലാണ് താരത്തിന്റെ തന്ത്രം കണ്ടത്. മത്സരത്തിൽ ഉജ്ജ്വല സെഞ്ച്വറിയുമായി ടീമിനെ ഒറ്റയ്ക്ക് ചുമന്ന ​ഗ്ലെൻ അത്‌ലറ്റിക്‌സിലെ സ്പ്രിന്റ് താരങ്ങൾ ചെയ്യുന്നതിന് സമാനമായാണ് നോൺ സ്ട്രൈക്കിൽ നിൽക്കുന്നത്. ക്രീസിൽ നിന്ന് ഇറങ്ങാതെ കാൽ അതിനുള്ളിലുറപ്പിച്ച് ബാറ്റ് നിലത്ത് മുട്ടിച്ച് സവിശേഷ രീതിയിൽ കുനിഞ്ഞു നിൽക്കുന്ന ​താരത്തെ വീഡിയോയിൽ കാണാം. ശ്രീലങ്കൻ പേസർ ലഹിരു കുമാര പന്തെറിയുന്നതിന് പിന്നാലെ താരം റൺസിനായി മുന്നോട്ട് കുതിക്കുന്നതും കാണാം. 

ടി20യിലെ രണ്ടാം അന്താരാഷ്ട്ര സെഞ്ച്വറി കുറിച്ച ​ഗ്ലെൻ ഫിലിപ്സ് കിവി ക്രിക്കറ്റിലെ സൂപ്പർ മാനാണ്. ബാറ്ററായ ​ഗ്ലെൻ ആവശ്യം വന്നാല്‍ വിക്കറ്റ് കീപ്പറും സ്പിന്നറുമൊക്കെയായി മാറും. മികച്ച ഫീൽഡർ കൂടിയാണ് താരം. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 64 പന്തില്‍ നേടിയ 104 റണ്‍സാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നാല് സിക്‌സും പത്ത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഒറ്റയാൾ പോരാട്ടം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com