തീ തുപ്പി ഹാരിസിന്റെ ബൗൺസർ; ഹെൽമറ്റിനുള്ളിലൂടെ മുഖത്ത് കൊണ്ടു; മുറിവേറ്റ് ​ഗ്രൗണ്ട് വിട്ട് നെതർലൻഡ്സ് താരം (വീഡിയോ)

നെതർലൻഡ്‌സ് ഇന്നിങ്സിന്റെ ആറാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ പന്തിൽ റൗഫിന്റെ ബൗൺസർ ലീഡ‍്സ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഹെൽമറ്റിലും മുഖത്തുമിടിക്കുകയായിരുന്നു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

പെർത്ത്: പാകിസ്ഥാനെതിരായ ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ പേസർ ഹാരിസ് റൗഫിന്റെ പന്തിൽ പരിക്കേറ്റ് നെതർലൻഡ്സ് താരം ബാസ് ഡെ ലീഡ്സ്. ഹാരിസിന്റെ ബൗൺസർ മുഖത്ത് കൊണ്ടു താരത്തിന് മുറിവേറ്റു. താരത്തിന് കളിക്കാൻ സാധിക്കില്ലെന്ന് പിന്നീട് ടീം ഡോക്ടർമാർ അറിയിച്ചു. ലീഡ്സിന് പകരം ലോഗൻ വാൻ ബീക്കിനെ കളത്തിലിറക്കി. 

റൗഫിന്റെ തീയുണ്ട കണക്കേയുള്ള ബൗൺസർ ലീഡ്സിന്റെ വലതു കവിളില്‍ കണ്ണിന് താഴെയായി പതിക്കുകയായിരുന്നു. ഹെൽമറ്റിലാണ് പന്ത് പതിച്ചതെങ്കിലും മുഖത്ത് മുറിവേറ്റു രക്തം വന്നു. 

നെതർലൻഡ്‌സ് ഇന്നിങ്സിന്റെ ആറാം ഓവറിലാണ് സംഭവം. ഓവറിലെ അഞ്ചാമത്തെ പന്തിൽ റൗഫിന്റെ ബൗൺസർ ലീഡ‍്സ് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഹെൽമറ്റിലും മുഖത്തുമിടിക്കുകയായിരുന്നു. പാക് ക്രിക്കറ്റ് താരങ്ങൾ ലീഡ്സിന് സമീപം ഓടിയെത്തി. പിന്നാലെ ഫിസിയോകളുമെത്തി. പരിക്ക് പരിശോധിച്ചതിന് പിന്നാലെയാണ് ഡോക്ടർമാർ ലീഡ്സിന് കളിക്കാനാകില്ലെന്ന് അറിയിച്ചത്. 

മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനെ 6 വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പിച്ചത്. ടൂർണമെന്റിലെ പാകിസ്ഥാന്റെ ആദ്യ ജയമായിരുന്നു ഇത്. ആദ്യം ബാറ്റ് ചെയ്ത നെത‍ര്‍ലന്‍ഡ്‌സ്‌സ് 20 ഓവറില്‍ 9 വിക്കറ്റിന് 91 റണ്‍സ് മാത്രം നേടിയപ്പോള്‍ പാകിസ്ഥാന്‍ 13.5 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ജയത്തിലെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com