'കൊക്കെയ്ന്‍ എന്നെ കീഴടക്കി, പാര്‍ട്ടികളായിരുന്നു എല്ലാം'; വെളിപ്പെടുത്തലുമായി വസീം അക്രം

ദക്ഷിണേന്ത്യയില്‍ ലഭിക്കുന്ന പ്രശസ്തി തെറ്റായ വഴികളില്‍ സഞ്ചരിക്കാന്‍ നമുക്ക് ഒരുപാട് അവസരങ്ങള്‍ തുറന്നിടും എന്നാണ് വസീം അക്രം പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സിഡ്‌നി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ കൊക്കെയ്ന്‍ ഉപയോഗം തന്നെ കീഴ്‌പ്പെടുത്തിയതിനെ കുറിച്ച് വെളിപ്പെടുത്തി പാകിസ്ഥാന്‍ മുന്‍ പേസര്‍ വസീം അക്രം. ദക്ഷിണേന്ത്യയില്‍ ലഭിക്കുന്ന പ്രശസ്തി തെറ്റായ വഴികളില്‍ സഞ്ചരിക്കാന്‍ നമുക്ക് ഒരുപാട് അവസരങ്ങള്‍ തുറന്നിടും എന്നാണ് വസീം അക്രം പറയുന്നത്. 

ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ടെലിവിഷന്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സമയമാണ് താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ച് തുടങ്ങിയത് എന്നാണ് വസീം അക്രം പറയുന്നത്. എന്നാല്‍ ഭാര്യയുടെ മരണത്തോടെ ഇത് പൂര്‍ണമായും ഉപേക്ഷിച്ചു. 2009ലാണ് അദ്ദേഹത്തിന്റെ ഭാര്യ മരിക്കുന്നത്. 

ഒരു രാത്രിയില്‍ തന്നെ 10 പാര്‍ട്ടികളില്‍ നമുക്ക് പങ്കെടുക്കാനാവും. ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും ഞാന്‍ അകന്നു. ഇംഗ്ലണ്ടില്‍ ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴാണ് ഞാന്‍ ആദ്യമായി കൊക്കെയ്ന്‍ ഉപയോഗിച്ചത്. പിന്നാലെ അതിന്റെ ഉപയോഗം കൂടി വന്നു. അത് ഉപയോഗിക്കാതെ ജീവിക്കാനാവില്ലെന്നായി. മത്സരത്തില്‍ നിന്ന് ലഭിച്ചിരുന്ന അഡ്രിനാല്‍ റഷിന് പകരക്കാരനായി കൊക്കെയ്ന്‍. 
 അക്രം പറയുന്നു.

മാഞ്ചസ്റ്ററില്‍ നിന്ന് കറാച്ചിയിലേക്ക് താമസം മാറാന്‍ ഹുമ നിര്‍ബന്ധിച്ചു. എന്നാല്‍ ഞാന്‍ തയ്യാറായില്ല. കാരണം? പാര്‍ട്ടികളില്‍ പങ്കെടുക്കണം എന്നതായിരുന്നു കാരണം. കറാച്ചിയില്‍ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് ഞാന്‍ എത്തിയിരുന്നു. എന്നാല്‍ 2009ലെ ചാമ്പ്യന്‍സ് ട്രോഫിയുടെ സമയം വീണ്ടും ലഹരി ഉപയോഗിക്കാന്‍ തുടങ്ങി.

എന്നെ അതില്‍ നിന്നെല്ലാം തിരികെ കൊണ്ടുവരാനാണ് ഭാര്യ ഹുമ ശ്രമിച്ചത്. അവസാനമായി അവര്‍ ആഗ്രഹിച്ചത് അതാണ്. ആ രീതിയിലെ എന്റെ ജീവിതം അവസാനിച്ചിരിക്കുന്നു. അതിലേക്കൊന്നും ഞാന്‍ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല, അക്രം പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com