ഡേവിഡ് മില്ലര്‍ ക്രീസിന് പുറത്ത്, റണ്‍ഔട്ട് ആക്കാതെ അശ്വിന്‍, മുന്നറിയിപ്പിലൊതുക്കി(വീഡിയോ)

മത്സരത്തിന് ഇടയില്‍ ഡേവിഡ് മില്ലര്‍ക്ക് ക്രീസ് വിട്ടിറങ്ങിയതിന് അശ്വിന്‍ മുന്നറിയിപ്പ് നല്‍കുന്നതും ക്രിക്കറ്റ് ലോകം കണ്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പെര്‍ത്ത്: ട്വന്റി20 ലോകകപ്പിലെ ആദ്യ തോല്‍വിയിലേക്കാണ് ഇന്ത്യയെ സൗത്ത് ആഫ്രിക്ക തള്ളിയിട്ടത്. പെര്‍ത്തില്‍ സൗത്ത് ആഫ്രിക്കന്‍ ബൗളിങ്ങിന് മുന്‍പില്‍ പരുങ്ങിയ ഇന്ത്യ 5 വിക്കറ്റ് തോല്‍വി വഴങ്ങി. അതേസമയം, മത്സരത്തിന് ഇടയില്‍ ഡേവിഡ് മില്ലര്‍ക്ക് ക്രീസ് വിട്ടിറങ്ങിയതിന് അശ്വിന്‍ മുന്നറിയിപ്പ് നല്‍കുന്നതും ക്രിക്കറ്റ് ലോകം കണ്ടു. 

സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സിന്റെ 18ാം ഓവറിലാണ് സംഭവം. ഓവറിലെ അവസാന ഡെലിവറിയില്‍ നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ അശ്വിന്‍ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് മില്ലര്‍ ക്രീസ് ലൈന്‍ വിട്ട് ഇറങ്ങി. എന്നാല്‍ മില്ലറെ റണ്‍ഔട്ട് ആക്കാന്‍ മുതിരാതെ അശ്വിന്‍ തിരികെ ബൗളേഴ്‌സ് എന്‍ഡിലേക്ക് മടങ്ങി. 

ക്രീസ് ലൈനിന് പുറത്താണ് നില്‍ക്കുന്നത് എന്ന് മില്ലറെ ഇവിടെ അശ്വിന്‍ ഓര്‍മപ്പെടുത്തി. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ ക്രീസ് ലൈന്‍ വിടുന്ന ബാറ്ററെ റണ്‍ഔട്ട് ആക്കുന്നത് നിയമവിധേയമാണ് എങ്കിലും ക്രിക്കറ്റ് ലോകത്ത് അത് സംബന്ധിച്ച ചര്‍ച്ചകള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. 

ഇന്ത്യയെ തോല്‍പ്പിച്ചതോടെ നിലവില്‍ സൗത്ത് ആഫ്രിക്കയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ഒന്നാം സ്ഥാനക്കാരായി സെമിയിലെത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകള്‍ത്താണ് ഇവിടെ തിരിച്ചടിയേറ്റത്. പാകിസ്ഥാന്റെ സെമി സ്വപ്‌നങ്ങള്‍ക്കും സൗത്ത് ആഫ്രിക്കയുടെ ജയം മങ്ങലേല്‍പ്പിച്ചു. 4 ഓവറില്‍ 29 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് പിഴുത് ഇന്ത്യയുടെ മുന്‍നിരയെ കടപുഴക്കിയ റബാഡയാണ് കളിയിലെ താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com