'സംഭവിക്കാന്‍ പാടില്ലായിരുന്നു, മാപ്പ് തരണം'- കോഹ്‌ലിയോട് ഹോട്ടല്‍ അധികൃതര്‍

ബിസിസിഐ, ഐസിസി അടക്കമുള്ളവയോടും ക്ഷമാപണമുണ്ട്. വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ പറഞ്ഞു
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

പെര്‍ത്ത്: തന്റെ ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടതില്‍ കടുത്ത നീരസം പ്രകടിപ്പിച്ച് ഇന്ത്യയുടെ വിരാട് കോഹ്‌ലി രംഗത്തെത്തിയിരുന്നു. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് താരം തുറന്നടിച്ചു. ഇതിനെതിരെ ബിസിസിഐ, ഐസിസിയും രംഗത്തെത്തി. ക്രിക്കറ്റ് താരങ്ങളും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഹോട്ടല്‍ അധികൃതരുടെ അതിഥികളോടുള്ള സമീപനത്തെ ചോദ്യം ചെയ്തു.

സംഭവത്തില്‍ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ ഹോട്ടല്‍ അധികൃതര്‍. ക്രൗണ്‍ റിസോര്‍ട്ട് അധികൃതരാണ് ക്ഷമാപണവുമായി എത്തിയത്. ബിസിസിഐ, ഐസിസി അടക്കമുള്ളവയോടും ക്ഷമാപണമുണ്ട്. വീഡിയോ പകര്‍ത്തിയെന്ന് കരുതുന്ന ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും അധികൃതര്‍ പറഞ്ഞു.

അതിഥികളുടെ സുരക്ഷയും സ്വകാര്യതയും തങ്ങള്‍ ഏറ്റവും അധികം പ്രാധാന്യം കല്‍പ്പിക്കുന്നു. സംഭവിച്ച കാര്യത്തില്‍ അങ്ങേയറ്റത്തെ നിരാശയുണ്ട്. ക്ഷമ ചോദിക്കുന്നു. ഇനി മേലാല്‍ ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകും. വിഷയത്തില്‍ ബിസിസിഐ, ഐസിസി നടത്തുന്ന അന്വേഷണങ്ങളോട് പൂര്‍ണമായി സഹകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. 

വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി ചില ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒറിജിനല്‍ വീഡിയോ ഡലീറ്റ് ചെയ്തതായും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഉചിത സമിതിയെ പുറത്തു നിന്നു നിയമിക്കും. ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി.

ഹോട്ടല്‍ റൂം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്നു കോഹ്‌ലി തുറന്നടിച്ചു. ഇത്തരത്തിലുള്ള ആരാധന അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വിരാട് കോഹ്ലി വ്യക്തമാക്കി. 

തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുന്നത് ആരാധകരെ വിസ്മയിപ്പിക്കും എന്ന് എനിക്ക് അറിയാം. എന്നാല്‍ ഈ വീഡിയോ വളരെ ഞെട്ടിക്കുന്നതാണ്. എന്റെ സ്വകാര്യത സംബന്ധിച്ച് ഇത് എന്നെ പരിഭ്രാന്തനാക്കുന്നു, കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

എന്റെ ഹോട്ടല്‍ മുറിയില്‍ പോലും സ്വകാര്യത ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എവിടെയാണ് എനിക്ക് എന്റേതായ ഒരു ഇടം ലഭിക്കുക? വ്യക്തികളുടെ സ്വകാര്യതയെ മാനിക്കു. എന്റെര്‍ടെയ്ന്‍മെന്റിനുള്ള ഒരു വസ്തുവായി വ്യക്തികളെ ഉപയോഗിക്കാതിരിക്കൂ, കോഹ്‌ലി വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com