ബംഗ്ലാദേശിനോടും തോറ്റാല്‍? ഇന്ത്യ സമ്മര്‍ദത്തില്‍, രണ്ടാം ഗ്രൂപ്പിലെ സാധ്യതകള്‍ 

2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് പുറത്തേക്ക് വാതില്‍ തുറന്നാണ് ബംഗ്ലാദേശ് ഞെട്ടിച്ചത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

പെര്‍ത്ത്: 2007ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യക്ക് പുറത്തേക്ക് വാതില്‍ തുറന്നാണ് ബംഗ്ലാദേശ് ഞെട്ടിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി ഇരുവരും മുഖാമുഖം വരുമ്പോള്‍ ഇന്ത്യയുടെ നെഞ്ചിടിപ്പ് ബംഗ്ലാദേശ് കൂട്ടുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 5 വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ സമ്മര്‍ദത്തിലായത്.  

നവംബര്‍ രണ്ടിനാണ് ബംഗ്ലാദേശിന് എതിരെ ഇന്ത്യയുടെ മത്സരം. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവുമായി 5 പോയിന്റോടെ സൗത്ത് ആഫ്രിക്കയാണ് ഒന്നാമത്. മൂന്ന് കളിയില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമായി 4 പോയിന്റോടെയാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 4 പോയിന്റ് തന്നെയാണ് ബംഗ്ലാദേശിനും ഉള്ളത്. ഇവിടെ നെറ്റ് റണ്‍റേറ്റിന്റെ ബലത്തിലാണ് ബംഗ്ലാദേശിന് മുകളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. 

ഇന്ത്യ തോറ്റാല്‍ 6 പോയിന്റ് വീതമാവും ഇന്ത്യക്കും ബംഗ്ലാദേശിനും

ബംഗ്ലാദേശിന് എതിരെ അഡ്‌ലെയ്ഡില്‍ ഇന്ത്യക്ക് കാലിടറിയാല്‍ അത് രോഹിത്തിനും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാവും. സെമി ഉറപ്പിക്കാന്‍ ബംഗ്ലാദേശിനും സിംബാബ്‌വെക്കും എതിരായ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് ജയിക്കണം. ഇതോടെ ആറ് പോയിന്റിന് മുകളില്‍ എത്തി ഇന്ത്യ സെമി ഉറപ്പിക്കും. ബംഗ്ലാദേശിനോട് ഇന്ത്യ തോറ്റാല്‍ 6 പോയിന്റ് വീതമാവും ഇന്ത്യക്കും ബംഗ്ലാദേശിനും. ഇതോടെ നെറ്റ്‌റണ്‍റേറ്റാവും വിധി നിര്‍ണയിക്കുക. 

ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്ക ജയിച്ചതോടെ ഇനി വരുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചാലും പാകിസ്ഥാന് സെമി പ്രതീക്ഷകള്‍ സജീവമാക്കാന്‍ സാധിക്കില്ല. സൗത്ത് ആഫ്രിക്കയേയും ബംഗ്ലാദേശിനേയും തോല്‍പ്പിച്ചാല്‍ 6 പോയിന്റിലേക്കാണ് പാകിസ്ഥാന്‍ എത്തുക. പാകിസ്ഥാനോട് സൗത്ത് ആഫ്രിക്ക തോറ്റാലും നെതര്‍ലന്‍ഡ്‌സിനോട് സൗത്ത് ആഫ്രിക്ക തോല്‍ക്കാനുള്ള സാധ്യത കുറവാണ്. നെതര്‍ലന്‍ഡ്‌സിനോട് ജയിക്കുന്നതോടെ സൗത്ത് ആഫ്രിക്കയുടെ പോയിന്റ് 7ലേക്ക് എത്തും. 

പാകിസ്ഥാനെ ഞെട്ടിച്ച് ജയത്തിലേക്ക് എത്തിയ സിംബാബ് വെക്ക് ബംഗ്ലാദേശിന് എതിരെ ജയം പിടിക്കാന്‍ അവസരം മുന്‍പിലെത്തിയിട്ടും മുതലെടുക്കാനായില്ല. നെതര്‍ലന്‍ഡ്‌സിന് എതിരെയാണ് സിംബാബ് വെയുടെ അടുത്ത മത്സരം. ഇതില്‍ ജയിച്ചാല്‍ സിംബാബ് വെയുടെ പോയിന്റ് 5ലേക്ക് എത്തും. സിംബാബ്‌വെയുടെ അവസാന മത്സരം ഇന്ത്യക്കെതിരേയും. നെതര്‍ലന്‍ഡ്‌സ് ആവട്ടെ കളിച്ച മൂന്ന് മത്സരവും തോറ്റ് കഴിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com