ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 21 താരങ്ങള്‍; 23 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ റെക്കോര്‍ഡിട്ട് നോട്ടിങ്ഹാം 

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ലിങ്കാര്‍ഡ്, അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് റെനാന്‍ ലോഡി എന്നിവരാണ് നോട്ടിങ്ഹാമിലേക്ക് എത്തിയ പ്രധാന താരങ്ങള്‍
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ റെക്കോര്‍ഡിട്ട് നോട്ടിങ്ഹാം ഫോറസ്റ്റ്. ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഏറ്റവും കൂടുതല്‍ സൈനിങ്ങുകള്‍ എന്ന റെക്കോര്‍ഡ് ആണ് നോട്ടിങ്ഹാം തങ്ങളുടെ പേരില്‍ ചേര്‍ത്തത്. 

സെപ്തംബര്‍ ഒന്നിന് അവസാനിച്ച സിംഗിള്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 21 കളിക്കാരെയാണ് നോട്ടിങ്ഹാം സ്വന്തമാക്കിയത്. 23 വര്‍ഷത്തിന് ശേഷം പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തുന്ന സീസണില്‍ ട്രാന്‍സ്ഫറിലും രണ്ടും കല്‍പ്പിച്ചിറങ്ങുകയായിരുന്നു ക്ലബ്. 

മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് ലിങ്കാര്‍ഡ്, അത്‌ലറ്റികോ മാഡ്രിഡില്‍ നിന്ന് റെനാന്‍ ലോഡി എന്നിവരാണ് നോട്ടിങ്ഹാമിലേക്ക് എത്തിയ പ്രധാന താരങ്ങള്‍. വോള്‍വര്‍ഹാംപ്ടണില്‍ നിന്ന് എത്തിയ മോര്‍ഗന്‍ ഗിബ്ബ്‌സ് ആണ് നോട്ടിങ്ഹം ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൂടുതല്‍ പണം മുടക്കിയ താരം. 26.5 മില്യണ്‍ പൗണ്ട്‌സ് ആണ് ഗിബ്‌സിന്റെ ട്രാന്‍സ്ഫര്‍ ഫീ. 

ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 17 കളിക്കാരെ സ്വന്തമാക്കിയ ക്രിസ്റ്റല്‍ പാലസിന്റെ റെക്കോര്‍ഡ് ആണ് നോട്ടിങ്ഹാം മറികടന്നത്. 2013ലായിരുന്നു ഇത്. ചാമ്പ്യന്‍ഷിപ്പ് പ്ലേഓഫിലൂടെ പ്രീമിയര്‍ ലീഗിലേക്ക് പ്രമൊഷന്‍ കിട്ടിയ നോട്ടിങ്ഹാം 150 മില്യണ്‍ പൗണ്ട് ആണ് ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മുടക്കിയത്. 

പ്രീമിയര്‍ ലീഗില്‍ നിലവില്‍ 15ാം സ്ഥാനത്താണ് നോട്ടിങ്ഹാം. വെസ്റ്റ് ഹാമിനെതിരെ ജയവും എവര്‍ട്ടന് എതിരെ സമനിലയും നോട്ടിങ്ഹാം നേടി. മൂന്ന് കളിയില്‍ തോല്‍വിയിലേക്ക് വീണു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com