ബംഗ്ലാദേശിന് എതിരെ 'കോഡ് സിഗ്നല്‍'; വിശദീകരണവുമായി ലങ്കന്‍ കോച്ച് 

മത്സരത്തിന് ഇടയില്‍ ലങ്കന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ഉയര്‍ന്ന കോഡ് ഭാഷയാണ് വിവാദമാവുന്നത്
ഫോട്ടോ: ട്വിറ്റര്‍
ഫോട്ടോ: ട്വിറ്റര്‍

ദുബായ്: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാന്റെ കയ്യില്‍ നിന്നേറ്റ തോല്‍വിയില്‍ നിന്ന് തിരികെ കയറിയാണ് ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്ക് കടന്നത്. ബംഗ്ലാദേശിനെതിരെ അവസാന പോര് വരെ നീണ്ട ആവേശത്തിന് ഒടുവിലായിരുന്നു ലങ്ക സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചത്. എന്നാല്‍ മത്സരത്തിന് ഇടയില്‍ ലങ്കന്‍ ഡ്രസ്സിങ് റൂമില്‍ നിന്ന് ഉയര്‍ന്ന കോഡ് ഭാഷയാണ് വിവാദമാവുന്നത്. 

ലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ് ആണ് ഡ്രസ്സിങ് റൂമില്‍ നിന്ന് കോഡ് ഭാഷയില്‍ ഗ്രൗണ്ടിലെ താരങ്ങളുമായി സംസാരിച്ചത്. 2 D എന്നുള്‍പ്പെടെയുള്ള കോഡ് സന്ദേശങ്ങളാണ് നല്‍കിയത്. ഇതോടെ ലങ്കന്‍ പരിശീലകന് എതിരെ വിമര്‍ശനം ശക്തമായി. 

വിമര്‍ശനം ശക്തമായതിന് പിന്നാലെ വിശദീകരണവുമായി ക്രിസ് സില്‍വര്‍വുഡും എത്തി. ഇവിടെ റോക്കറ്റ് സയന്‍സൊന്നുമല്ല. സ്‌ട്രൈക്കില്‍ ബാറ്റര്‍ നില്‍ക്കുമ്പോള്‍ എങ്ങനെ നല്ല മത്സരം ആവും എന്നതില്‍ ക്യാപ്റ്റന് നിര്‍ദേശം നല്‍കുകയാണ്. ഒരുപാട് ടീമുകള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നു. അത്രയും ലളിതമാണ് ഇത്, ക്രിസ് സില്‍വര്‍വുഡ് പറയുന്നു. 

ക്യാപ്റ്റന് ഉപയോഗിക്കാന്‍ സാധിക്കുന്ന നിര്‍ദേശങ്ങള്‍ നല്‍കുന്നു. എങ്ങനെ ക്യാപ്റ്റനാവണം എന്നല്ല പറയുന്നത്. നിര്‍ദേശം മാത്രമാണ് എന്നാണ് ലങ്കന്‍ പരിശീലകന്റെ വിശദീകരണം. ഇംഗ്ലണ്ട് ടീമിന്റെ പരിശീലകനായ സമയത്തും ക്രിസ് സില്‍വര്‍വുഡ് ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. സൗത്ത് ആഫ്രിക്കക്കെതിരായ മത്സരത്തിലായിരുന്നു ഇത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com