റാക്കറ്റ് അബദ്ധത്തില്‍ മൂക്കിലിടിച്ചു; യുഎസ് ഓപ്പണിന് ഇടയില്‍ റാഫേല്‍ നദാലിന് പരിക്ക്

യുഎസ് ഓപ്പണ്‍ മത്സരത്തിന് ഇടയില്‍ സ്വന്തം റാക്കറ്റുകൊണ്ട് സ്പാനിഷ് താരം റാഫേല്‍ നദാലിന് മൂക്കിന് പരിക്കേറ്റു
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി
റാഫേല്‍ നദാല്‍/ഫോട്ടോ: എഎഫ്പി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ മത്സരത്തിന് ഇടയില്‍ സ്വന്തം റാക്കറ്റുകൊണ്ട് സ്പാനിഷ് താരം റാഫേല്‍ നദാലിന് മൂക്കിന് പരിക്കേറ്റു. യുഎസ് ഓപ്പണ്‍ രണ്ടാം റൗണ്ട് മത്സരത്തിന് ഇടയിലാണ് സംഭവം. 

ലോ ബാക്ക്ഹാന്‍ഡ് ഷോട്ട് കളിക്കുന്നതിന് ഇടയില്‍ ടര്‍ഫില്‍ തട്ടി ബൗണ്‍സ് ചെയ്ത നദാലിന്റെ റാക്കറ്റ് താരത്തിന്റെ മൂക്കില്‍ ഇടിച്ചു. മൂക്ക് മുറിഞ്ഞ് രക്തം വരികയും ചെയ്തതോടെ നദാലിന് മെഡിക്കല്‍ ബ്രേക്ക് എടുക്കേണ്ടി വന്നു. 

ഗോള്‍ഫ് ക്ലബില്‍ ഇത് തനിക്ക് സ്ഥിരം സംഭവിക്കുന്നതാണ്, എന്നാല്‍ ടെന്നീസ് റാക്കറ്റ് കൊണ്ട് ഇത് ആദ്യമാണ് എന്നാണ് നദാല്‍ മത്സരത്തിന് ശേഷം പ്രതികരിച്ചത്. പരിക്കേറ്റെങ്കിലും രണ്ടാം റൗണ്ടില്‍ കരുത്ത് കാണിച്ച് തന്നെ നദാല്‍ ജയം പിടിച്ചു. ആദ്യ ഗെയിം പിടിച്ച് ഫോഗ്നിനി ആധിപത്യം നേടാന്‍ ശ്രമിച്ചെങ്കിലും പിന്നെ വന്ന മൂന്ന് ഗെയിമിലും നദാല്‍ ജയം നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com