ബൗണ്ടറി ലൈനില്‍ നിന്ന് വീണ്ടും വിസ്മയിപ്പിച്ച് പൊള്ളാര്‍ഡ്; സിപിഎല്ലില്‍ തകര്‍പ്പന്‍ ക്യാച്ച് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd September 2022 03:57 PM  |  

Last Updated: 02nd September 2022 04:34 PM  |   A+A-   |  

pollard

വീഡിയോ ദൃശ്യം

 

സെന്റ് കിറ്റ്‌സ്: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ക്യാച്ചുമായി പൊള്ളാര്‍ഡ്. സെന്റ് ലൂസിയ കിങ്‌സിന് എതിരായ കളിയിലാണ് ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ബൗണ്ടറി ലൈനില്‍ വിസ്മയിപ്പിച്ച് എത്തിയത്. 

സെന്റ് ലൂസിയ കിങ്‌സ് ഇന്നിങ്‌സിന്റെ അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. ജെയ്ഡന്‍ സീല്‍സിന്റെ ഡെലിവറിയില്‍ അല്‍സാരി ജോസഫ് ലോങ് ഓണിലേക്ക് കളിച്ചു. എന്നാല്‍ ഒറ്റക്കയ്യില്‍ ക്യാച്ച് എടുത്തതിന് ശേഷം പന്ത് മുകളിലേക്ക് എറിഞ്ഞ പൊള്ളാര്‍ഡ് ബൗണ്ടറി ലൈനില്‍ നിന്ന് തിരികെ ചാടി വീണ്ടും പന്ത് കൈക്കലാക്കി. 

ആദ്യം ബാറ്റ് ചെയ്ത സെന്റ് ലൂസിയ 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 143 റണ്‍സ്. 58 റണ്‍സുമായി വെബ്‌സ്റ്റര്‍ ക്രീസില്‍ നിലയുറപ്പിച്ചപ്പോള്‍ ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നാല് പന്തുകള്‍ ശേഷിക്കെ ജയം പിടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഒരു ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ 21 താരങ്ങള്‍; 23 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവില്‍ റെക്കോര്‍ഡിട്ട് നോട്ടിങ്ഹാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ