'ഹര്‍ദിക് പാണ്ഡ്യ നമ്പര്‍ 1 ഓള്‍റൗണ്ടര്‍, ബുമ്ര സമ്പൂര്‍ണ ബൗളര്‍'; പോണ്ടിങ്ങിന്റെ ടോപ് 5ല്‍ രണ്ട് ഇന്ത്യക്കാര്‍ 

ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യയെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്
ഹര്‍ദിക്, ബുമ്ര/ഫോട്ടോ: എഎഫ്പി
ഹര്‍ദിക്, ബുമ്ര/ഫോട്ടോ: എഎഫ്പി

ദുബായ്: ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് ഹര്‍ദിക് പാണ്ഡ്യയെന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ്. ട്വന്റി20 ലോകകപ്പിലെ ടോപ് 5 താരങ്ങളെ തെരഞ്ഞെടുത്താണ് പോണ്ടിങ്ങിന്റെ വാക്കുകള്‍. ഹര്‍ദിക്കിനെ കൂടാതെ ബുമ്രയും പോണ്ടിങ്ങിന്റെ പട്ടികയില്‍ ഇടം നേടി. 

നിലവിലെ ഫോം നോക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് ഹര്‍ദിക് ആണെന്ന് പോണ്ടിങ് പറയുന്നു. ഹര്‍ദിക്കിന്റെ കഴിഞ്ഞ ഐപിഎല്‍ പ്രകടനം വിസ്മയിപ്പിച്ചു. പരിക്ക് ഹര്‍ദിക്കിന് വലിയ ഭീഷണിയായിരുന്നു. ബൗളിങ്ങിലേക്ക് ഹര്‍ദിക്കിന് മടങ്ങിയെത്താനാവുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ 140 കിമീ വേഗതയില്‍ പന്തെറിയുന്നതിലേക്ക് ഹര്‍ദിക് തിരിച്ചെത്തി, പോണ്ടിങ് പറയുന്നു. 

കളിയെ വളരെ നന്നായി മനസിലാക്കാന്‍ ഹര്‍ദിക്കിന് കഴിയുന്നു. തന്റെ കളിയും മുന്‍പത്തേതിനേക്കാള്‍ നന്നായി ഹര്‍ദിക് മനസിലാക്കുന്നു. നിലവില്‍ ട്വന്റി20യിലെ മികച്ച ഓള്‍റൗണ്ടറായിരിക്കുകയാണ് ഹര്‍ദിക്. ഏകദിനത്തിലും ഈ മികവ് ഹര്‍ദിക് ആവര്‍ത്തിച്ചേക്കും. 

സമ്പൂര്‍ണ ബൗളറാണ് ബുമ്ര

സമ്പൂര്‍ണ ബൗളറാണ് ബുമ്ര എന്നാണ് പോണ്ടിങ് ഇന്ത്യന്‍ സ്റ്റാര്‍ പേസറെ വിശേഷിപ്പിച്ചത്. ഓസ്‌ട്രേലിയ വേദിയാവുന്ന ട്വന്റി20 ലോകകപ്പില്‍ സ്വിങ് ലഭിക്കുന്ന സാഹചര്യത്തില്‍ ബുമ്രയുടെ കൈകളിലേക്ക് ഇന്ത്യ ന്യൂബോള്‍ നല്‍കും. എന്നാല്‍ ഇവിടെ ഏതാനും മികവുറ്റ ഡെത്ത് ഓവറുകളും കാണാനാവും. ഏതൊരു ടീമും ആഗ്രഹിക്കുന്നത് പോലെ സ്ലോ ബോളുകളും ബൗണ്‍സറുകളും ബുമ്രയില്‍ നിന്ന് വരും, പോണ്ടിങ് പറഞ്ഞു. 

റാഷിദ് ഖാന്‍, ബാബര്‍ അസം, ബട്ട്‌ലര്‍ എന്നിവരാണ് പോണ്ടിങ്ങിന്റെ ലിസ്റ്റില്‍ ഇടം നേടിയ മറ്റ് താരങ്ങള്‍. സ്ഥിരത, വിക്കറ്റ് വീഴ്ത്താനുള്ള കഴിവ്, ട്വന്റി20യിലെ ഇക്കണോമി റേറ്റ് എന്നിവ കണ്ടാണ് റാഷിദ് ഖാനെ താന്‍ ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത് എന്നും പോണ്ടിങ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com