'നന്ദി മിസ്റ്റര്‍ ഐപിഎല്‍'; ഹൃദയം തൊടുന്ന കുറിപ്പുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചരിത്രത്തിലേക്ക് മഹത്വം കൊത്തിവെച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവന്‍! അത് സാധ്യമാക്കിയവന്‍!
സുരേഷ് റെയ്‌ന/ഫയല്‍ ഫോട്ടോ
സുരേഷ് റെയ്‌ന/ഫയല്‍ ഫോട്ടോ

ന്യൂഡല്‍ഹി: എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് സുരേഷ് റെയ്‌നയ്ക്ക് ഹൃദയം തൊടുന്ന മറുപടിയുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചിന്നത്തല ഞങ്ങള്‍ ഓരോരുത്തര്‍ക്കും ആരായിരുന്നു എന്നത് ഒരിക്കലും മറക്കില്ല എന്നാണ് സുരേഷ് റെയ്‌നയുടെ ട്വീറ്റിനടിയില്‍ വന്ന ചെന്നൈ സുപ്പര്‍ കിങ്‌സ് കുറിച്ചത്. 

ചരിത്രത്തിലേക്ക് മഹത്വം കൊത്തിവെച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്നവന്‍! അത് സാധ്യമാക്കിയവന്‍. എല്ലാത്തിനും നന്ദി, ചിന്ന തല എന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം സുരേഷ് റെയ്‌ന ചെന്നൈ സൂപ്പര്‍ കിങ്‌സിനും നന്ദി പറഞ്ഞിരുന്നു. 

നാല് വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ കിരീടം ചൂടിയപ്പോഴും റെയ്‌ന ടീമിലുണ്ടായിരുന്നു. 205 ഐപിഎല്‍ മത്സരങ്ങള്‍ സുരേഷ് റെയ്‌ന കളിച്ചപ്പോള്‍ അതില്‍ 176 മത്സരങ്ങളും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയായിരുന്നു. ചെന്നൈക്കായി റെയ്‌ന സ്‌കോര്‍ ചെയ്തത് 4687 റണ്‍സ്. 

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് 2020 ഐപിഎല്ലില്‍ നിന്നും പിന്മാറി റെയ്‌ന നാട്ടിലേക്ക് വന്നിരുന്നു. ഈ സീസണില്‍ ചെന്നൈ പ്ലേഓഫ് കാണാതെ പുറത്തായി. ആദ്യമായിട്ടായിരുന്നു ചെന്നൈ പ്ലേഓഫ് കാണാതെ പുറത്താവുന്നത്. 2022ലെ താര ലേലത്തിന് മുന്‍പായി റെയ്‌നയെ ചെന്നൈ ടീമില്‍ നിന്ന് ഒഴിവാക്കി. പിന്നാലെ റെയ്‌നയെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com