5 സെറ്റ് നീണ്ട പോര്‌, അവസാനിച്ചത് പുലര്‍ച്ചെ 2.20ന്‌; സിലിക്കിനേയും വീഴ്ത്തി അല്‍കാരസിന്റെ കുതിപ്പ് 

റൂഡും അല്‍കാരസും യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ കിരീടം നേടുന്ന ആള്‍ക്കാവും ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം
കാര്‍ലോസ് അല്‍കാരസ്/ഫോട്ടോ: എഎഫ്പി
കാര്‍ലോസ് അല്‍കാരസ്/ഫോട്ടോ: എഎഫ്പി

ന്യൂയോര്‍ക്ക്: തുടരെ നാലാം രണ്ടാം വര്‍ഷവും യുഎസ് ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്ന് സ്പാനിഷ് കൗമാര താരം കാര്‍ലോസ് അല്‍കാരസ്.  പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ 2014ലെ ചാമ്പ്യന്‍ മാരിന്‍ സിലിക്കിനെയാണ് അല്‍കാരസ് വീഴ്ത്തിയത്. 

മൂന്ന് മണിക്കൂര്‍ 54 മിനിറ്റ് നീണ്ട പോര് അവസാനിച്ചത് പുലര്‍ച്ചെ രണ്ടരയ്ക്ക്. യുഎസ് ഓപ്പണിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരങ്ങളില്‍ അല്‍കാരസ്-സിലിക് പോര് നാലാം സ്ഥാനത്തെത്തി. 6-4, 3-6,6-4,4-6,6-3 എന്ന സ്‌കോറിനാണ് അല്‍കാരസിന്റെ ജയം. 

ലോക ഒന്നാം നമ്പര്‍ താരമാവാന്‍ അല്‍കാരസ്‌

റാഫേല്‍ നദാല്‍ പുറത്തായതോടെ യുഎസ് ഓപ്പണ്‍ കിരീടം നേടാനുള്ള അല്‍കാരസിന്റെ സാധ്യത കൂടി. ലോക ഒന്നാം നമ്പര്‍ താരമാവാനുള്ള അല്‍കാരസിന്റെ ശ്രമങ്ങള്‍ക്കും ഇതോടെ ജീവന്‍ വെച്ചു. റൂഡ് ഫൈനലില്‍ എത്താതെ അല്‍കാരസിന് യുഎസ് ഓപ്പണ്‍ ഫൈനലിലേക്ക് എത്തിയാല്‍ അല്‍കാരസിന് ലോക ഒന്നാം നമ്പര്‍ താരമാവാം. 

റൂഡും അല്‍കാരസും യുഎസ് ഓപ്പണ്‍ ഫൈനലില്‍ ഏറ്റുമുട്ടിയാല്‍ കിരീടം നേടുന്ന ആള്‍ക്കാവും ലോക റാങ്കിങ്ങിലെ ഒന്നാം സ്ഥാനം. 1953ന് ശേഷം യുഎസ് ഓപ്പണിലെ അവസാന എട്ടിലേക്ക് തുടരെയുള്ള വര്‍ഷങ്ങളില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അല്‍കാരസ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com