'ഇത് പാകിസ്ഥാന്റെ വര്‍ഷം'; ഏഷ്യാ കപ്പ് നേടുമെന്ന പ്രവചനവുമായി വീരേന്ദര്‍ സെവാഗ് 

ഇനി വരുന്ന ഒരു മത്സരം തോറ്റ് പിന്നെ വരുന്നതില്‍ ജയിച്ചാലും അവരുടെ നെറ്റ് റണ്‍റേറ്റ് അവരെ ഫൈനലിലേക്ക് എത്തിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ദുബായ്: ഏഷ്യാ കപ്പില്‍ കിരീടം നേടുക ഇന്ത്യ ആയിരിക്കില്ലെന്ന പ്രവചനവുമായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ഈ വര്‍ഷം പാകിസ്ഥാന്റേതാവും എന്നാണ് സെവാഗ് പറയുന്നത്. 

അടുത്ത മത്സരത്തിലും ഇന്ത്യ തോറ്റാല്‍ അവര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. ഇനി വരുന്ന ഒരു മത്സരം തോറ്റ് പിന്നെ വരുന്നതില്‍ ജയിച്ചാലും അവരുടെ നെറ്റ് റണ്‍റേറ്റ് അവരെ ഫൈനലിലേക്ക് എത്തിക്കും. ഇന്ത്യ ഒരു മത്സരം തോറ്റ് കഴിഞ്ഞു. ഇനിയും തോല്‍വി നേരിട്ടാല്‍ പുറത്താവും. ഇതോടെ ഇന്ത്യക്കാണ് സമ്മര്‍ദം, സെവാഗ് ചൂണ്ടിക്കാണിച്ചു. 

ഇടവേളക്ക് ശേഷമാണ് ഇന്ത്യ ഫൈനല്‍ കളിക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിക്കുന്നതും ഒരു ഇടവേളക്ക് ശേഷമാണ്. അതിനാല്‍ ഇത് പാകിസ്ഥാന്റെ വര്‍ഷമായേക്കും, ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ പറയുന്നു. 

ശ്രീലങ്കക്കെതിരെയാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ ഇന്നത്തെ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റ് ശേഷം ശ്രീലങ്ക പിന്നെ വന്ന രണ്ട് മത്സരവും ജയിച്ചാണ് സൂപ്പര്‍ ഫോറിലേക്ക് എത്തിയത്. അതിനാല്‍ ഇന്ത്യക്ക് ഇന്ന് ശ്രീലങ്കക്കെതിരെ ജയം നേടുക എളുപ്പമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com