ലിവര്‍പൂളിനെ ഞെട്ടിച്ച് നാപ്പോളി; ഹാട്രിക്കോടെ ഗോള്‍ വേട്ട തുടര്‍ന്ന് ലെവന്‍ഡോസ്‌കി 

ബാഴ്‌സ കുപ്പായത്തിലിറങ്ങിയ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഹാട്രിക് അടിച്ച് ലെവന്‍ഡോസ്‌കി
ലെവന്‍ഡോസ്‌കി/ഫോട്ടോ: എഎഫ്പി
ലെവന്‍ഡോസ്‌കി/ഫോട്ടോ: എഎഫ്പി

ബാഴ്‌സ കുപ്പായത്തിലിറങ്ങിയ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഹാട്രിക് അടിച്ച് ലെവന്‍ഡോസ്‌കി. ചെക്ക് ക്ലബ് വിക്ടോറിയ പ്ലസെനെ 5-1ന് തകര്‍ത്താണ് ചാമ്പ്യന്‍സ് ലീഗ് തുടക്കം ബാഴ്‌സ ആഘോഷിച്ചത്.

ചാമ്പ്യന്‍സ് ലീഗിലെ തന്റെ ആറാമത്തെ ഹാട്രിക് ആണ് ലെവന്‍ഡോസ്‌കി കണ്ടെത്തിയത്. മൂന്ന് ക്ലബുകള്‍ക്ക് വേണ്ടി കളിക്കാന്‍ ഇറങ്ങി ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേടുന്ന ആദ്യ താരം എന്ന നേട്ടവും ലെവന്‍ഡോസ്‌കി തന്റെ പേരില്‍ ചേര്‍ത്തു. ബയേണിനും ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനും ഒപ്പം ചാമ്പ്യന്‍സ് ലീഗില്‍ ലെവന്‍ഡോസ്‌കി വല കുലുക്കിയിരുന്നു. 

ഫ്രാങ്ക് കെസ്സിയാണ് ബാഴ്‌സയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 34ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തും ലെവന്‍ഡോസ്‌കി വല കുലുക്കി. 67ാം മിനിറ്റില്‍ ഗോള്‍ പോളിഷ് സ്‌ട്രൈക്കര്‍ ഹാട്രിക്കും തികച്ചു. 

ചാമ്പ്യന്‍സ് ലീഗില്‍ ഞെട്ടലോടെയാണ് ലിവര്‍പൂളിന്റെ തുടക്കം. ഒന്നിനെതിരെ നാല് ഗോളിനാണ് ലിവര്‍പൂളിനെ നാപ്പോളി കെട്ടുകെട്ടിച്ചത്. പ്രീമിയര്‍ ലീഗിലെ നിരാശപ്പെടുത്തുന്നതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ലീഗിലും ലിവര്‍പൂളിന്റെ മോശം പ്രകടനം. 

ലിവര്‍പൂള്‍ പ്രതിരോധം പാളിയപ്പോള്‍ ആദ്യ 45 മിനിറ്റില്‍ തന്നെ നാപ്പോളി 3-0ന്റെ ലീഡ് എടുത്തു. മുനയൊടിഞ്ഞ ലിവര്‍പൂള്‍ മധ്യനിരയേയും മുന്നേറ്റ സഖ്യത്തേയുമാണ് നാപ്പോളിയുടെ മൈതാനത്ത് കണ്ടത്. ലിവര്‍പൂളിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ തങ്ങളുടെ തട്ടകത്തില്‍ നേരിട്ട മൂന്ന് കളിയിലും ജയം എന്ന നേട്ടവും ഇതോടെ നാപ്പോളി സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com